അർജുന്റെ ചിത്രം DPയാക്കി മനാഫിന്റെ യൂട്യൂബ് ചാനൽ; സംസ്കാര ദിവസവും ലൈവിട്ട് വ്യൂസ് നേടി; വൈകാരികത വിറ്റെന്ന ആരോപണം ശരിയോ?
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അർജുന്റെ ചിത്രം DPയാക്കി മനാഫിന്റെ യൂട്യൂബ് ചാനൽ; സംസ്കാര ദിവസവും ലൈവിട്ട് വ്യൂസ് നേടി; വൈകാരികത വിറ്റെന്ന ആരോപണം ശരിയോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 07:35 pm IST
Facebook
Twitter
WhatsAppTelegram

ലോറി ഉടമ മനാഫിനെതിരെ അർജുന്റെ കുടുംബമെത്തിയതോടെ അക്ഷരാർത്ഥത്തിൽ ‍ഞെട്ടിയിരിക്കുകയാണ് മലയാളികൾ. അർജുന്റെ ഭൗതികദേഹവും ലോറിയുടെ അവശിഷ്ടങ്ങളും ഗംഗാവലി പുഴയിൽ നിന്ന് ലഭിച്ചതിന് പിന്നാലെ കേരളത്തിലെ പുതിയ ‘നന്മമരമായി’ മാറിയ മനാഫിനെക്കുറിച്ച് അതി​ഗുരുതര ആരോപണങ്ങളുമായാണ് അർജുന്റെ കുടുംബം രം​ഗത്തെത്തിയത്. ഇതോടെ മനാഫിനെതിരെ ഒരുവിഭാഗവും അർജുന്റെ കുടുംബത്തിനെതിരെ മറ്റൊരു വിഭാഗവും എന്ന രീതിയിൽ സോഷ്യൽമീഡിയയിൽ ചർച്ചകൾ കൊഴുക്കുകയാണ്.

അർജുനെ മാത്രം കണ്ടന്റാക്കി മനാഫിന്റെ യൂട്യൂബ് ചാനൽ, അർജുന്റെ പേരിൽ ഫണ്ട് പിരിവ്, അർജുന് 75,000 രൂപ വേതനം നൽകിയെന്ന പ്രചാരണം, തെരച്ചിൽ വൈകിപ്പിക്കൽ, വൈകാരികതയെ ചൂഷണം ചെയ്യൽ, അർജുന്റെ പേരിൽ പ്രചാരണങ്ങൾ നടത്തി കുടുംബത്തെ അവഹേളിക്കൽ, കുടുംബാം​ഗങ്ങളുടെ മാനസികാവസ്ഥ പരി​ഗണിക്കാതെ സെന്റോഫ് പാർട്ടി നടത്തൽ, അർജുന്റെ പേര് ഉപയോ​ഗിച്ച് യൂട്യൂബ് വീഡിയോകൾക്ക് വ്യൂസ് ഉയർത്തൽ, ആവശ്യത്തിനും അനാവശ്യത്തിനും അർജുന്റെ പേര് പ്രയോഗിക്കൽ തുടങ്ങി അനവധി ആരോപണങ്ങൾ മനാഫിനെതിരെ കുടുംബം ഉന്നയിച്ചിരുന്നു. യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ട് കുടുംബം നടത്തിയ ആരോപണങ്ങളെ സാധൂകരിക്കുന്ന ചില വിവരങ്ങളാണ് മനാഫിന്റെ ചാനലിൽ കാണാനാവുന്നത്.

ലോറി ഉടമ മനാഫ് – Lorry Udama Manaf – എന്ന പേരിലാണ് യൂട്യൂബ് ചാനൽ. നിലവിൽ 22,000ത്തോളം സബ്സ്ക്രൈബേഴ്സ് ഇതിനുണ്ട്. അർജുന്റെയും ലോറിയുടെയും ചിത്രമാണ് ഡിസ്പ്ലേ പിക്ച്ചറായി (ഡിപി) നൽകിയിരിക്കുന്നത്. ഇതുവരെ 33 വീഡിയോകൾ ചാനലിൽ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലൈവ് വീഡിയോകളുമായി സജീവമാണ് ചാനൽ. അർജുന്റെ സംസ്കാര ദിവസം പോലും ലൈവ് വീ‍ഡിയോ ചെയ്ത് വ്യൂസ് നേടിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. അർജുനുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും ഷിരൂരിലെ അപകട സ്ഥലത്ത് നിന്ന് തെരച്ചിൽ നടത്തുന്നതിന്റെ ലൈവ് വീഡിയോകളും മനാഫ് പങ്കുവച്ചിട്ടുണ്ട്. ഇതിൽ പല വീഡിയോകൾക്കും ഒരു ലക്ഷത്തിൽപരം കാഴ്ചക്കാരെയും ലഭിച്ചിട്ടുണ്ടെന്നതാണ് പ്രത്യേകത.

വൈകാരികതയെ വിറ്റ് കാശാക്കുന്നുവെന്ന് അർജുന്റെ കുടുംബം ഉന്നയിച്ച ആരോപണം ഒരുപരിധി വരെ ശരിവയ്‌ക്കുന്നതാണ് മനാഫിന്റെ യൂട്യൂബ് ചാനലെന്നാണ് ഡിജിറ്റൽ ലോകത്ത് ഒരു വിഭാ​ഗമാളുകൾ അഭിപ്രായപ്പെടുന്നത്. എന്നാൽ മനാഫ് ചെയ്ത കാര്യങ്ങൾക്ക് നന്ദി പ്രകടിപ്പിക്കേണ്ടതിന് പകരം തള്ളിപ്പറഞ്ഞത് ശരിയല്ലെന്ന വിമർശനങ്ങളും അർജുന്റെ കുടുംബത്തിന് നേരെ ഉയരുന്നുണ്ട്.

Tags: youtubeARJUNmanafLorry Udama Manaf
Share
Tweet
SendShare

More News from this section

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies