ചെങ്കടൽ വഴി ചരക്കുഗതാഗതം തുടർന്നാൽ ആക്രമണം നടത്തുമെന്ന് ഭീഷണി; കപ്പൽ ഉടമകൾക്ക് ഇമെയിൽ സന്ദേശമയച്ച് യെമനിലെ ഹൂതി വിമതർ
Wednesday, July 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ചെങ്കടൽ വഴി ചരക്കുഗതാഗതം തുടർന്നാൽ ആക്രമണം നടത്തുമെന്ന് ഭീഷണി; കപ്പൽ ഉടമകൾക്ക് ഇമെയിൽ സന്ദേശമയച്ച് യെമനിലെ ഹൂതി വിമതർ

Janam Web Desk by Janam Web Desk
Oct 4, 2024, 08:54 am IST
FacebookTwitterWhatsAppTelegram

ടെൽഅവീവ്: ചെങ്കടലിൽ ആക്രമണം കടുപ്പിക്കുമെന്ന ഭീഷണിയുമായി യെമനിലെ ഹൂതി വിമതർ. ചെങ്കടൽ വഴി ചരക്കുഗതാഗതം തുടർന്നാൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പാണ് ഹൂതി വിമതർ നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കപ്പൽ ഉടമകൾക്ക് ഹൂതികൾ അയച്ച ഇ മെയിൽ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഹൂതികൾ ചെങ്കടൽ വഴി കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി വന്നിരുന്നത്. നവംബർ മുതൽ നൂറോളം ആക്രമണങ്ങൾ ഹൂതികൾ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. നാല് നാവികരെ കൊലപ്പെടുത്തുകയും ചെയ്തു.

തുടർന്ന് യൂറോപ്യൻ യൂണിയന്റെ ആസ്‌പൈസ്ഡ്‌സ് സേന മേഖലയിലൂടെ 200ഓളം കപ്പലുകളെ സുരക്ഷിതമായി കടന്നുപോകാൻ സഹായിച്ചിരുന്നു. മുഴുവൻ കപ്പലുകൾക്കും മുന്നറിയിപ്പ് നൽകാനുള്ള ഹൂതികളുടെ തീരുമാനം ചെങ്കടലിലെ ആക്രമണത്തിന്റെ നാലാം ഘട്ടത്തിന് തുടക്കമിട്ടതിന്റെ സൂചനയാണെന്ന് ആസ്‌പൈഡ്‌സ് ചൂണ്ടിക്കാണിക്കുന്നു. കപ്പൽ ഉടമകളുമായി ചേർന്ന രഹസ്യയോഗത്തിലാണ് നാവിക സേന അംഗങ്ങൾ ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് നൽകിയത്.

മുന്നറിയിപ്പ് ലഭിച്ചതോടെ കപ്പൽ ഉടമകൾ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ട്രാൻസ്പോണ്ടറുകൾ ഓഫ് ചെയ്ത് വയ്‌ക്കണമെന്ന് ആസ്‌പൈഡ്‌സ് അഭ്യർത്ഥിച്ചിട്ടുണ്ട്. കപ്പലുകളുടെ സ്ഥാനം കൃത്യമായി മനസിലാക്കാനും, അടുത്തുള്ള കപ്പലുകൾക്കുള്ള നാവിഗേഷൻ സഹായമായും പ്രവർത്തിക്കുന്ന സംവിധാനമാണിത്. എഐഎസ് ട്രാക്കിംഗ് സംവിധാനം പ്രയോജനപ്പെടുത്തിക്കൊണ്ട് കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം നടത്തിയാൽ അത് വിജയിക്കാനുള്ള സാധ്യത 75 ശതമാനമാണെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ എഐഎസ് ഓഫ് ആയിരുന്ന സമയങ്ങളിൽ 96% ആക്രമണശ്രമങ്ങളും പരാജയപ്പെട്ടതായും ഇവർ ചൂണ്ടിക്കാണിക്കുന്നു.

ഏതൊക്കെ ഷിപ്പിംഗ് കമ്പനികൾക്ക് ഇത്തരത്തിൽ ഇമെയിലുകൾ ലഭിച്ചിട്ടുണ്ടെന്ന എന്ന കാര്യം പുറത്ത് വിട്ടിട്ടില്ല. ആസ്‌പൈഡ്‌സിന് ഇ മെയിലുകളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് കമാൻഡർ റിയർ അഡ്മിറൽ വാസിലിയോസ് ഗ്രിപാരിസ് അറിയിച്ചു. ഏതൊരു പ്രതികരണവും ശ്രദ്ധാപൂർവ്വമായിരിക്കണമെന്നും, ഇത്തരം ഇമെയിലുകളോട് പ്രതികരിക്കുകയോ ചെയ്യരുതെന്നും ഇവർ അറിയിച്ചിട്ടുണ്ട്. ഇസ്രായേലുമായി വ്യാപാരബന്ധം തുടരുന്ന കപ്പലുകൾക്കാണ് സന്ദേശങ്ങൾ എത്തിയതെന്നാണ് സൂചന.

Tags: palestiniansRed SeaIran-Backed HouthisE-Mail Warning To Ships
ShareTweetSendShare

More News from this section

മസ്കുമായി ഒരു ബന്ധവുമില്ല; സ്പേസ് എക്സുമായി സ​ഹകരിച്ചുള്ള റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് യുഎസ്

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പാളി! ഐസിസി അമ്പയർക്ക് ദാരുണാന്ത്യം

വാടക നൽകിയിട്ട് മാസങ്ങൾ; സിനിമ നടിയുടെ മൃത​​​​​ദേഹം അഴുകിയ നിലയിൽ; രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ്

“ഭീകരവാദത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല; ഭീകരതയെയും അതിനെ പിന്തുണയ്‌ക്കുന്നവരെയും ഭാരതം ശക്തമായി എതിർക്കും”: പ്രധാനമന്ത്രി ബ്രസീലിൽ

വത്സല മുത്തശ്ശി ഇനിയില്ല! ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ‘ആന’ ചരിഞ്ഞു

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്: നിമിഷപ്രിയയുടെ വധശിക്ഷ ഈ 16-ന്, ശേഷിക്കുന്നത് ഒരേയൊരു വഴി

Latest News

മരിക്കുകയാണെന്ന് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ ; ട്രാൻസ് യുവതി സുഹൃത്തിന്റെ വീടിന് മുന്നിൽ ജീവനൊടുക്കി

പുൽവാമ ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനിലൂടെ; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് പേയ്മെന്റ് ആപ്പ് വഴി എത്തിച്ചത് വൻ തുക:എഫ്‌എടിഎഫ്

വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് ഉൾപ്പെടെ 2 പേർക്ക് ദാരുണാന്ത്യം

“അടച്ച്പൂട്ടിയില്ലെങ്കിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കും”; മത്സ്യത്തൊഴിലാളികൾക്ക് നേരെ സിപിഎം നേതാക്കളുടെ ഭീഷണി

വിവാഹാഭ്യർത്ഥന നിരസിച്ചു; 18 കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്; പിന്നാലെ സ്വയം തീകൊളുത്തി ആത്മഹത്യാ ശ്രമം

“കേരളം തീവ്രവാദത്തിന്റെ ഹബ്ബായി മാറുകയാണ്, ജയിലുകളിലും ഭീകര സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നു”; പരിശോധന നടത്തണമെന്ന് ബിജെപി നേതാവ് എൻ ഹരി

ലൈം​ഗിക ശേഷി വർദ്ധിപ്പിക്കുന്ന ഗുളികകൾ, സ്പാനിഷ് ഓയിൽ, ​കിടപ്പുമുറിയിൽ സിസിടിവി കൺട്രോൾ റൂം; ചങ്കൂർ ബാബയുടെ നീഗൂഢ ജീവിതം

“രക്തത്തിൽ അലിഞ്ഞുചേർന്ന കഥ; ‘മഹാഭാരതം’ എന്റെ സ്വപ്നമാണ്” : ആമിർ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies