അൻവർ ആരാ ഹരിശ്ചന്ദ്രനോ?, ആഫ്രിക്കയിൽ 4000 കോടി നിക്ഷേപിച്ചത് എന്ത് പണി എടുത്തിട്ടാണ്; ആരുടെ പണമാണെന്ന് എൻഐഎ കണ്ടെത്തും; ശോഭാ സുരേന്ദ്രൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അൻവർ ആരാ ഹരിശ്ചന്ദ്രനോ?, ആഫ്രിക്കയിൽ 4000 കോടി നിക്ഷേപിച്ചത് എന്ത് പണി എടുത്തിട്ടാണ്; ആരുടെ പണമാണെന്ന് എൻഐഎ കണ്ടെത്തും; ശോഭാ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 05:29 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: പി.വി അൻവറിനെതിരെ ആഞ്ഞടിച്ച് മുതിർന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ആഭ്യന്തരയുദ്ധം നടക്കുന്ന ആഫ്രിക്കൻ രാജ്യത്ത് അൻവർ നിക്ഷേപിച്ച 4,000 കോടി ആരുടെ പണമാണെന്നും എൻഐഎ  കണ്ടെത്തുമെന്നും, അന്വേഷണം ആവശ്യപ്പെട്ട്  പരാതി നൽകിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിലേക്ക് ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

മാദ്ധ്യമങ്ങൾക്ക് മുന്നിൽ നിരന്തരം പ്രത്യക്ഷപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സംസാരിക്കുന്ന അൻവർ ആരാ ഹരിചന്ദ്രനാണോയെന്ന് ശോഭാ സുരേന്ദ്രൻ ചോദിച്ചു. അൻവർ ബിസിനസ് നടത്തുന്നത് ആഫ്രിക്കയിലെ സിയാറാ ലിയോണയിലാണ്. ആഭ്യന്തര യുദ്ധം നടക്കുന്ന പ്രദേശത്ത് ബിസിനസ് നടത്തുന്നയാളാണ് അൻവർ. തന്റെ ഷെയർ   4,000 കോടി രൂപയാണെന്ന് അൻവർ തന്നെ പറയുന്നു. ആക്രമം നടക്കുന്ന രാജ്യത്ത് പോയി 4,000 കോടി നിക്ഷേപിച്ചത് എന്ത് പണി എടുത്തിട്ടാണെന്ന് ശോഭാ സുരേന്ദ്രൻ ചോദിച്ചു.

രാജ്യത്ത് നല്ല രീതിയിൽ ബിസിനസ് നടത്തി വളർന്നവരുണ്ട്. അവരുടെ വാർത്തകൾ ഫിനാൻഷ്യൽ എക്സ്പ്രസ് പോലുളള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യും. ഇത്രയും വലിയ ബിസിനസുകാരനായ അൻവറിനെ കുറിച്ച് രണ്ട് പാര​​ഗ്രാഫിൽ ഇത്തരം വാർത്ത വന്നിട്ടുണ്ടോ എന്ന് ജനങ്ങൾ ചിന്തിക്കണം, അപ്പോൾ ആരുടെ പണമാണ് ആർക്ക് വേണ്ടിയാണ് അൻവർ അവിടെ നിക്ഷേപിച്ചത്.

പിണറായിയുടെ കൂടെയുള്ള കള്ളൻ ശിവശങ്കരനും എഡിജിപി അജിത്കുമാറും കൊടുവള്ളിയിലെ കാരാട്ട് റസാഖും ഈന്തപ്പഴത്തിന്റെ കുരുകളഞ്ഞ് സ്വർണ്ണം വെച്ച ജലീലും ചേർന്നാണ് കേരളത്തിലെ കളളക്കടത്ത് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത്. അൻവറിന്റെ പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ആഴ്ച മുമ്പ് എൻഐഎക്ക് പരാതി നൽകിയിട്ടുണ്ടെന്നും, ആരുടെ പണമാണ് ഇതെന്ന് എൻഐഎ കണ്ടെത്തുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

 

 

Tags: Shoba surendran
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies