എന്ത് സിംഹം, എന്ത് മുതല; ലോകത്തിലെ ഏറ്റവും ഭയമില്ലാത്ത ജീവി; ഇത്തിരി കുഞ്ഞൻ ഇരട്ടചങ്കൻ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്ത് സിംഹം, എന്ത് മുതല; ലോകത്തിലെ ഏറ്റവും ഭയമില്ലാത്ത ജീവി; ഇത്തിരി കുഞ്ഞൻ ഇരട്ടചങ്കൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 12:20 pm IST
FacebookTwitterWhatsAppTelegram

നമ്മളെക്കാൾ കരുത്തരായ, വലിപ്പമുള്ള, ആക്രമിക്കാൻ സാധ്യതയുള്ള എന്തിനെയും നാം ഭയപ്പെടാറുണ്ട്. അത് മനുഷ്യരായാലും മൃഗങ്ങൾ ആയാലും അങ്ങനെതന്നെ. ആരെയും ഭയക്കാതെ നടക്കാൻ കഴിയുമോ! അങ്ങനെയുള്ള മൃഗങ്ങൾ ഉണ്ടോ? എങ്കിൽ ഉണ്ട്. തന്നേക്കാൾ വലിയ മൃഗങ്ങളെ പോലും ആക്രമിക്കാൻ മടിക്കാത്ത, ലോകത്തിലെ ഏറ്റവും ഭയമില്ലാത്ത മൃഗം. അതാണ് ഹണി ബാഡ്ജർ അഥവാ  തറക്കരടി. സിംഹങ്ങളെയും മുതലകളെയും പോലും ഇവ അക്രമിക്കും.

കരടികളോടു സാദൃശ്യമുള്ള ഒരിനം മാംസഭോജി മൃഗമാണ്‌ തറക്കരടി. തറക്കരടിയുടെ തലയ്‌ക്കും ഉടലിനും കൂടി 60 സെ.മീ. നീളമുണ്ട്. വാൽ 15 സെന്റിമീറ്ററും. 8-10 കിലോഗ്രാം തൂക്കമുണ്ടായിരിക്കും. ആൺ മൃഗങ്ങൾക്ക് 80 സെന്റിമീറ്ററോളം നീളവും 13 കിലോഗ്രാം വരെ തൂക്കവും വരുന്നു. ശരീരത്തിന്റെ ഉപരിഭാഗം വെള്ളയോ ഇളം മഞ്ഞ നിറത്തിലോ ആയിരിക്കും. കീഴ്ഭാഗവും കാലുകളും വാലും കറുപ്പാണ്. പരന്ന കാല്പത്തിയിൽ നീളംകൂടിയ മൂർച്ചയുള്ള നഖങ്ങളുണ്ട്. തറക്കരടിയുടെ മുഖവും കണ്ണും ചെവിയും വലിപ്പം കുറഞ്ഞതാണ്. കഴുത്ത് നീളം കൂടിയതും. ഇതിന്റെ ചർമം കട്ടിയേറിയതും ദൃഢവും പരുപരുത്തതുമായതിനാൽ മറ്റു ജീവികളുടെ ആക്രമണത്തിൽ നിന്ന് അനായാസം രക്ഷനേടാൻ കഴിയുന്നു.

മരപ്പൊത്തുകളിലും പാറയിടുക്കുകളിലും മണ്ണുമാന്തിക്കുഴിച്ചുണ്ടാക്കുന്ന കുഴികളിലുമാണ് തറക്കരടികൾ സാധാരണ ജീവിക്കുന്നത്. രാത്രി സഞ്ചാരികളായ ഇവ ഇരതേടി ഒരു ദിവസം 34 കിലോമീറ്ററോളം സഞ്ചരിക്കും. ചെറിയ സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയ ജീവികൾ, പ്രാണികൾ, മുട്ടകൾ തുടങ്ങിയവയാണ് തറക്കരടിയുടെ ഭക്ഷണം. മൂർച്ചയുള്ള 32 പല്ലുകളുണ്ട് ഇവയ്‌ക്ക്. ദൃഢതയുള്ള പല്ലുകൾ കൊണ്ട് ഇവ ഇരയെ കഠിനമായി മുറിവേല്പിക്കും. തേൻകൂടുകൾ പൊട്ടിക്കാൻ തറക്കരടികൾ മരത്തിൽ കയറുന്നു. ഇക്കാരണത്താൽ ഇവ ഹണി ബാഡ്ജർ എന്ന പേരിലും അറിയപ്പെടുന്നു.

ചീഞ്ഞ മാംസം ഭക്ഷിക്കുന്നതിനാലും മണ്ണു മാന്താൻ പ്രത്യേക സാമാർത്ഥ്യമുള്ളതിനാലും ശവക്കുഴി തോണ്ടുന്ന മൃഗം എന്നും തറക്കരടിക്ക് പേരുണ്ട്. മലദ്വാരത്തിന്റെ ഇരു ഭാഗങ്ങളിലുമുള്ള ഗ്രന്ഥികളിൽ നിന്ന് രൂക്ഷമായ ദുർഗന്ധത്തോടു കൂടിയ മഞ്ഞനിറത്തിലുള്ള സ്രവം ഇവ പുറപ്പെടുവിക്കുന്നു. ഈ ദുർഗന്ധ ദ്രാവകമാണ് ശത്രുക്കളിൽ നിന്നു രക്ഷപ്പെടാൻ ഇവയെ സഹായിക്കുന്നത്. സ്വയം രക്ഷയ്‌ക്കായി മനുഷ്യരെ ആക്രമിക്കാനും ഇവ മടിക്കാറില്ല.

Tags: SUBHoney badger
ShareTweetSendShare

More News from this section

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

Latest News

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies