25 കിലോമീറ്റർ നടന്ന് നിബിഡ വനത്തിൽ, മണിക്കൂറുകളോളം ഏറ്റുമുട്ടൽ; മാവോയിസ്റ്റുകളെ തന്നെ ഞെട്ടിച്ച ഓപ്പറേഷൻ; രാജ്യത്തെ ഏറ്റവും വലിയ വേട്ട നടത്തിയതിങ്ങനെ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

25 കിലോമീറ്റർ നടന്ന് നിബിഡ വനത്തിൽ, മണിക്കൂറുകളോളം ഏറ്റുമുട്ടൽ; മാവോയിസ്റ്റുകളെ തന്നെ ഞെട്ടിച്ച ഓപ്പറേഷൻ; രാജ്യത്തെ ഏറ്റവും വലിയ വേട്ട നടത്തിയതിങ്ങനെ

വധിച്ചവരിൽ സംഘത്തിലെ മാസ്റ്റർ ബ്രെയ്‌നുകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 04:33 pm IST
FacebookTwitterWhatsAppTelegram

രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ടയാണ് ഇന്നലെ ഛത്തീസ്​ഗഡിലെ ബസ്തറിലുണ്ടായത്. അഭുജ്മാദ് വനമേഖലയിൽ ഉച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. 31 പേരുടെ മൃതദേഹമാണ് ഇതിനോടകം കണ്ടെടുത്തത്. വാസ്തവത്തിൽ‌ മാവോയിസ്റ്റുകളെ തന്നെ ഞെട്ടിച്ച ഏറ്റുമുട്ടലാണ് നടന്നത്. 25 കിലോമീറ്ററോളം നടന്നാണ് സുരക്ഷാ സേന വനമേഖലയിലെത്തിയത്.

ഡിസ്ട്രിക്ട് റിസർവ് ​ഗാർഡ് (DRG), സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (STF), സെൻട്രല്‌ റിസേർവ് പൊലീസ് ഫോഴ്സ് (CRPF) എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. മാവോയിസ്റ്റുകളെ ഞെട്ടിച്ചാണ് സേന ഇരച്ചെത്തിയത്. പത്ത് കിലോമീറ്റർ പരിധിയിൽ മണിക്കൂറുകളാണ് സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. മാവോയിസ്റ്റ് സംഘങ്ങളുടെ നട്ടെല്ലായി പ്രവർത്തിച്ച പലരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഏപ്രിലിൽ നടന്ന കാങ്കർ ഓപ്പറേഷന് ശേഷമുണ്ടായ ഏറ്റവും വലിയ ഏറ്റുമുട്ടലാണ് ബസ്തറിലേത്.

മാവോയിസ്റ്റ് ആക്രമണങ്ങൾ ഛത്തീസ്​ഗഡിൽ പതിവാണ്. നിബിഡ വനത്തിലിരുന്നാണ് മാവോയിസ്റ്റുകൾ കരുക്കൾ‌ നീക്കുന്നത്. ‘അജ്ഞാതരുടെ കുന്നുകൾ’ എന്നാണ് മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായി അഭുജ്മാദ് വനമേഖല അറിയപ്പെടുന്നത്. തലയ്‌ക്ക് വിലയിട്ട കമാൻഡ‌റായ ആർ.കെ എന്ന കമലേഷ്, ​സംഘത്തിന്റെ വക്താവായ നിതി എന്ന് വിളിക്കുന്ന ഊർമിള എന്നിവരെ ഉൾപ്പടെ സേനയ്‌ക്ക് വകവരുത്താൻ സാധിച്ചു. കമലേഷിനായി അഞ്ച് സംസ്ഥാനങ്ങളിൽ തിരിച്ചിൽ‌ നടത്തി വരികയായിരുന്നു. മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് നിതിയായിരുന്നു.

ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയായ കമലേഷ് നോർത്ത് ബസ്തർ, തെലങ്കാനയിലെ നൽഗൊണ്ട, ബിഹാറിലെ മാൻപൂർ, ഒഡിഷയുടെ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സജീവമായിരുന്നു. ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡിഷ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ വരെ കമലേഷിന് സ്വാധീനമുണ്ടായിരുന്നു.

പ്രദേശത്ത് 50-ലേറെ മാവോയിസ്റ്റുകളുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സേന ഓപ്പറേഷൻ ആസൂത്രണം ചെയ്തത്. ലൈറ്റ് മെഷീൻ ഗൺ (എൽഎംജി), എകെ 47, സെൽഫ് ലോഡിംഗ് റൈഫിളുകൾ (എസ്എൽആർ), ഐഎൻഎസ്എഎസ് റൈഫിളുകൾ, .303 കാലിബർ തോക്കുകൾ തുടങ്ങിയ ആയുധങ്ങൾ സൈറ്റിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മുതിർന്ന ഭീകരരാണ് ഇവ സാധാരണയായി ഉപയോ‌​ഗിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ കാങ്കർ ജില്ലയിൽ 15 സ്ത്രീകളടക്കം 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായിരുന്നു ഇതിന് മുൻപുള്ള വലിയ മാവോയിസ്റ്റ് വേട്ട.

ഈ വർഷം മാത്രം 180-ലധികം മാവോയിസ്റ്റുകളെയാണ് ഛത്തീസ്​ഗഡിൽ വധിച്ചത്. ഇടതുപക്ഷ തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ വിജയകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സുരക്ഷാ ഉ​ദ്യോ​ഗസ്ഥർ പറഞ്ഞു. ജൂൺ വരെ ബസ്തറിൽ 212-ലധികം മാവോയിസ്റ്റുകൾ അറസ്റ്റിലായി. 201 പേർ കീഴടങ്ങി.

Tags: 25-Km TrekPincer Movement
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies