മതവിധി നടത്താനാണെങ്കിൽ ഭരണഘടന എന്തിന്? ഇന്ത്യയിൽ ഭരണഘടന അപകടത്തിലെന്ന് മുറവിളി കൂട്ടുന്നവർക്ക് ഇപ്പോൾ മൗനം; വിമർശിച്ച് വി. മുരളീധരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മതവിധി നടത്താനാണെങ്കിൽ ഭരണഘടന എന്തിന്? ഇന്ത്യയിൽ ഭരണഘടന അപകടത്തിലെന്ന് മുറവിളി കൂട്ടുന്നവർക്ക് ഇപ്പോൾ മൗനം; വിമർശിച്ച് വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 07:35 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശ്രീനാരായണഗുരുവിനേയും ചാവറയച്ചനേയും അപമാനിക്കുന്ന പരാമർശമാണ് കെ.ടി ജലീൽ നടത്തിയതെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. മഹാത്മക്കളോട് സ്വയം ഉപമിച്ച് മഹാത്മാക്കളെ അവഹേളിക്കുകയാണ് ജലീൽ ചെയ്തതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. മതവിധി പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ ഭരണഘടനയേയാണ് ജലീൽ അപമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കള്ളക്കടത്തിനെക്കുറിച്ച് ജലീൽ നടത്തിയ പരാമർശം ഇന്ത്യൻ ഭരണഘടനയെ അവഹേളിക്കുന്നതും അപമാനിക്കുന്നതുമാണ്. കള്ളക്കടത്ത് തടയാൻ മതവിധി പുറപ്പെടുവിക്കണമെന്നാണ് ജലീൽ പറയുന്നത്. ഫത്വ അല്ലെങ്കിൽ മതശാസന പുറപ്പെടുവിക്കുന്നതിന് തുല്യമായ ആശയമാണ് ജലീൽ ചൂണ്ടിക്കാട്ടിയത്. അതിനിടെ ശ്രീനാരയണ ​ഗുരുദേവനുമായും ചാവറയച്ചനുമായും സ്വയം താരതമ്യം ചെയ്ത് ജലീൽ സംസാരിച്ചു. അത് ആ മഹാത്മാക്കളെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത്തരത്തിൽ പ്രസ്താവന നടത്തിയതിന് ശേഷവും മാർക്സിസ്റ്റ് പാർട്ടിയോ സിപിഎം നേതാക്കളോ ജലീലിന്റെ പ്രസ്താവന തള്ളിക്കളയാൻ തയ്യാറായിട്ടില്ല. കള്ളക്കടത്തും സ്വർണക്കടത്തും എന്തുകൊണ്ടാണ് നിയമവിരുദ്ധമാകുന്നത് എന്നതിന് നിയമപരമായ വിശദീകരണമുണ്ട്. പക്ഷെ കള്ളക്കടത്തിൽ ഉൾപ്പെടുന്ന മുസ്ലീം സമുദായത്തിൽപ്പെടുന്നവരെ ബോധവത്കരിക്കാൻ പാണക്കാട് തങ്ങൽ മതവിധി ഇറക്കണം എന്ന് പറയുമ്പോൾ, ഈ രാജ്യത്തെ നിയമങ്ങൾ മുസ്ലീം സമുദായത്തിന് ബാധകമല്ലെന്ന സമീപനമാണ് ജലീൽ നൽകുന്നത്. ഇക്കാര്യത്തിൽ മാർക്സിസ്റ്റ് പാർട്ട് തുടരുന്ന മൗനം ഞെട്ടിപ്പിക്കുന്നതാണ്.

ഭരണഘടന അപകടത്തിലാണെന്ന് പറഞ്ഞ് മുറവിളി കൂട്ടുന്നവരാണ് മാർക്സിസ്റ്റ് പാർട്ടിക്കാരും കോൺ​ഗ്രസുകാരും. ജനപ്രതിനിധിയായ ജലീൽ ഭരണഘടനാ വിരുദ്ധമായ പ്രസ്താവന നടത്തിയിട്ടും സിപിഎം നേതാക്കൾക്ക് ഒരക്ഷരം മിണ്ടാനില്ല. ഇത്തരത്തിലുള്ള കാര്യങ്ങളിൽ മതപരമായ സമീപനം കൂട്ടിച്ചേർക്കുന്നത് ​വലിയ പ്രത്യാഘാതമുണ്ടാക്കും. തെറ്റുകൾക്ക് മതപരമായ ശിക്ഷ, മതപരമായ ശാസനകൾ, മതപരമായ നിയമങ്ങൾ ബാധകമാക്കിയവരാണ് അദ്ധ്യാപകന്റെ കൈവെട്ടിയത്. അത്തരക്കാർക്ക് കൂട്ടുനിൽക്കുന്ന സമീപനമാണ് സിപിഎമ്മിന്റെ മൗനം സൂചിപ്പിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

Tags: kt jaleelv.muraleedharan
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies