മലയാള സിനിമയിലെ താരങ്ങൾക്കെതിരെ വീണ്ടും ലഹരിയുടെ ചൂണ്ടുവിരലുകൾ നീളുമ്പോൾ വാതുറക്കാതെ പുരോഗമന സിനിമാക്കർ. പ്രത്യേക കേസുകൾ വരുമ്പോൾ ഇവർ വാതുറക്കാറില്ലെന്നാണ് സോഷ്യൽ മീഡിയിയൽ ആരാധകരുടെ പക്ഷം. അവരാരും അമ്മ സംഘടനയുടെ ചുമതല വഹിക്കുന്നില്ലല്ലോ എങ്കിലലല്ലേ ഇവർ എന്തെങ്കിലും മൊഴിയൂ എന്നാണ് ചിലരുടെ കമൻ്റുകൾ. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ മുറിയിലാണ് നടൻ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും എത്തിയത്. ക്രൗണ്‍ പ്ലാസ ഹോട്ടലിലായിരുന്നു ഓം പ്രകാശിന്റെ താമസം.
ഇവർ രാസലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് പാെലീസിന്റെ അന്വേഷണം. ബോള്‍ഗാട്ടി പാലസില്‍ അലന്‍ എന്ന ആളുടെ ഡിജെ പാര്‍ട്ടിയില്‍ വിതരണം ചെയ്യാനാണ് ഓംപ്രകാശും സംഘവും കൊച്ചിയിൽ കൊക്കൈൻ എത്തിച്ചതെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഓം പ്രകാശിന്റെ വാട്സ് ആപ്പ് സ്റ്റാറ്റസിൽ നിന്നാണ് താരങ്ങളിലേക്ക് പൊലീസ് സംഘം എത്തിയതെന്നാണ് വിവരം. 20 പേരിലേറെ ഓംപ്രകാശിനെയും കൊല്ലം സ്വദേശി ഷിഹാസിനെയും സന്ദർശിച്ചെന്നാണ് പാെലീസ് പറയുന്നത്.
.ശനിയാഴ്ചയാണ് ഓംപ്രകാശ് ഹോട്ടലില്‍ മുറിയെടുത്തത്. ലഹരി പാർട്ടി നടന്നത് രണ്ടു ദിവസം മുൻപാണെന്നും പൊലീസ് പറയുന്നു. നേരത്തെ തന്നെ ലഹരി കേസിൽ പാെലീസിന്റെയും എക്സൈസിന്റെയും നിരീക്ഷണത്തിലുള്ളയാളാണ് നടൻ ശ്രീനാഥ് ഭാസിയെന്നാണ് വിവരം. സിനിമയിൽ നിന്ന് വിലക്ക് അടക്കം ഇയാൾക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. അതേസമയം ഒരു നടിയുടെ പേര് ലഹരി കേസിൽ കേൾക്കുന്നത് ഇതാദ്യമാണ്.
ഓംപ്രകാശിനെ ഇന്നലെ വൈകിട്ട് കൊച്ചി സിറ്റി ഡിസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. മലയാള സിനിമയുടെ അണിയറകളിലേക്കും താരങ്ങളിലേക്കും അന്വേഷണം കടക്കുമെന്നാണ് വിവരം. അതേസമയം സിനിമ സംഘടനകളുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ പ്രതികരണങ്ങളൊന്നും ഇതുവരെയും വന്നിട്ടില്ല.