ചോദ്യം പീഡോഫീലിയ; ഉത്തരം ബ്ബ ബ്ബ ബ്ബ; അള്ളാഹുവിനോട് മാപ്പ് പറഞ്ഞ് മിണ്ടാതിരിക്കാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ട് സാക്കിർ നായിക്; വീണ്ടും എയറിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചോദ്യം പീഡോഫീലിയ; ഉത്തരം ബ്ബ ബ്ബ ബ്ബ; അള്ളാഹുവിനോട് മാപ്പ് പറഞ്ഞ് മിണ്ടാതിരിക്കാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ട് സാക്കിർ നായിക്; വീണ്ടും എയറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 06:16 pm IST
FacebookTwitterWhatsAppTelegram

ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും എയറിലായിരിക്കുകയാണ് സാക്കിർ നായിക്. പാകിസ്താനിലെത്തിയ മതപ്രഭാഷകൻ വിവിധ പൊതുപരിപാടികളിൽ പങ്കെടുത്ത് പ്രഭാഷണം നടത്തുന്നതിന്റെ വീഡിയോകളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റുന്നത്. കഴിഞ്ഞ ദിവസം കറാച്ചിയിൽ സംഘടിപ്പിച്ച പരിപാടിക്കിടെ ഒരു പെൺകുട്ടി ഉന്നയിച്ച ചോദ്യത്തിന് ഉത്തരം പറയാൻ സാക്കിർ നായിക് പ്രയാസപ്പെടുന്ന വീഡിയോ വലിയ ചർച്ചയാവുകയാണ്. പെൺകുട്ടിയുടെ ചോദ്യത്തിന് മറുപടി നൽകാൻ കഴിയാതെ ഉത്തരത്തിൽ നിന്ന് ഒളിച്ചോടുന്ന ഇസ്ലാമിക പ്രഭാഷകനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

മുസ്ലീം സമുദായം നേരിടുന്ന ചില സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചായിരുന്നു പഷ്തൂൺ യുവതിയുടെ ചോദ്യം. പീഡോഫീലിയ, വ്യഭിചാരം, മയക്കുമരുന്ന് ആസക്തി എന്നീ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താൻ ഇസ്ലാമിക നേതാക്കൾ എന്തുകൊണ്ട് മുന്നിട്ടിറങ്ങുന്നില്ലെന്നും സമുദായത്തിനുള്ളിൽ നിലനിൽക്കുന്ന സാമൂഹ്യ പ്രശ്നങ്ങളെ മതപ്രഭാഷകർ എന്തുകൊണ്ട് അഭിസംബോധന ചെയ്യുന്നില്ലെന്നുമായിരുന്നു സാക്കിർ നായിക്കിനോട് പെൺകുട്ടി ആരാഞ്ഞത്.

എന്നാൽ ആ ചോദ്യം പോലും അപ്രസക്തമാണെന്ന തരത്തിലായിരുന്നു സാക്കിർ നായിക്കിന്റെ മറുപടി. അള്ളാഹുവിനോട് മാപ്പ് പറഞ്ഞ് നിശബ്ദയായി ഇരിക്കാനാണ് അയാൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടത്. സാക്കിർ നായിക്കിന്റെ മറുപടി ഇങ്ങനെ..

ഖുറാനിൽ പീഡോഫീലിയയെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. ഇസ്ലാമിക എഴുത്തുകളിൽ ഒന്നും തന്നെ പീഡോഫീലിയയെക്കുറിച്ച് പരാമർശമില്ല. ഇസ്ലാമിനെ അപകീർത്തിപ്പെടുത്താൻ വേണ്ടി സംസാരിക്കരുത്. ഒരു മുസ്ലീം പുരുഷന് ഒരിക്കലും കുട്ടികളോട് ലൈം​ഗികാതിക്രമം നടത്താൻ കഴിയില്ല. ഇക്കാര്യത്തെക്കുറിച്ച് ഇനി ശബ്ദിക്കരുത്, നിങ്ങളുടെ ചോദ്യം തന്നെ തെറ്റായിരുന്നു. ദൈവത്തോട് മാപ്പ് പറഞ്ഞ് മിണ്ടാതിരിക്കൂ. — ഇതായിരുന്നു മതപ്രഭാഷകന്റെ മറുപടി.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ കത്തിപ്പടരുകയാണ്. സാമൂഹ്യപ്രസക്തിയുള്ള ചോദ്യമായിരുന്നിട്ട് കൂടി അതിന് മറുപടി പറയാനോ ചോദ്യത്തെ അഭിമുഖീകരിക്കാനോ തയ്യാറാകാതിരുന്നത് സാക്കിർ നായിക്കിനെതിരെ വലിയ വിമർശനമാണ് ഉയർത്തുന്നത്.

Tags: zakir naikPedophilia
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies