ഹൈദരാബാദ്: ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിക്ക് പരിക്ക്. തെലുങ്ക് ചിത്രത്തിനായി ആക്ഷൻ സീനിൽ അഭിനയിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഹൈദരാബാദിൽ തിങ്കാളാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഗൂദാചാരി -2ന്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു ഇമ്രാൻ ഹാഷ്മി. ആക്ഷൻ സീൻ അഭിനയിക്കുന്നതിനിടെ താടിക്ക് താഴെ കഴുത്തിന് മുകളിലായി മുറിവേൽക്കുകയായിരുന്നു. താരത്തിന്റെ പിആർ ടീമാണ് വിവരം പുറത്തുവിട്ടത്. 2018ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സ്പൈ ത്രില്ലറായ ഗൂദാചാരി -2.
ഇമ്രാൻ ഹാഷ്മിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. പവൻ കല്യാണിനൊപ്പം ‘OG’ എന്ന മറ്റൊരു ചിത്രത്തിലും താരം അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 2025ലാണ് ‘OG’യുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സാറാ അലി ഖാനോടൊപ്പം Ae Watan Mere Watan എന്ന ചിത്രമാണ് ഹാഷ്മിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ.