ഹമാസിന്റെ തീവ്രവാദ പ്രവർത്തനങ്ങളാണ് യുദ്ധത്തിന് തുടക്കമിട്ടത്; ബന്ദികളെ മോചിപ്പിക്കുന്നത് വരെ അമേരിക്കയ്ക്ക് വിശ്രമിക്കാൻ കഴിയില്ലെന്ന് മാത്യു മില്ലർ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹമാസിന്റെ തീവ്രവാദ പ്രവർത്തനങ്ങളാണ് യുദ്ധത്തിന് തുടക്കമിട്ടത്; ബന്ദികളെ മോചിപ്പിക്കുന്നത് വരെ അമേരിക്കയ്‌ക്ക് വിശ്രമിക്കാൻ കഴിയില്ലെന്ന് മാത്യു മില്ലർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 06:47 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ : ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ആക്രമണം നടത്തി ഹമാസ് ബന്ദികളാക്കിയവരെ എല്ലാം വിട്ടയയ്‌ക്കണമെന്ന് അമേരിക്ക. ബന്ദികളായവരെ അവരുടെ കുടുംബാംഗങ്ങളുമായി ഒന്നിപ്പിക്കുന്നത് വരെ വിശ്രമമില്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ആക്രമണത്തിന്റെ ഒരു വർഷം തികയുന്ന ദിനത്തിൽ ഹമാസിന്റെ നടപടികൾക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.

” ഹമാസ് ഇപ്പോഴും ബന്ദികളാക്കി വച്ചിരിക്കുന്ന എല്ലാവരേയും മോചിപ്പിക്കണം. അവരെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നത് വരെ അമേരിക്കയ്‌ക്ക് വിശ്രമിക്കാൻ സാധിക്കില്ല. അമേരിക്കക്കാർ ഉൾപ്പെടെ 254 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഏഴ് അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ 101 പേർ ഇപ്പോഴും ഗാസയിൽ തടങ്കലിലാണ്. ഒക്ടോബർ ഏഴിലെ ഹമാസിന്റെ തീവ്രവാദ പ്രവർത്തനമാണ് ഒരു വലിയ യുദ്ധത്തിന് തുടക്കമിട്ടത്. പാലസ്തീനിലെ ജനങ്ങളാണ് ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വന്നതെന്നും” മാത്യു മില്ലർ പറഞ്ഞു.

ഒക്ടോബർ ഏഴിന് ജീവൻ വെടിഞ്ഞ ഓരോ നിരപരാധികളുടേയും മരണത്തിൽ അനുശോചനം അറിയിക്കുകയാണെന്നും, മേഖലയിൽ സ്ഥിരത ഉറപ്പാക്കാനുള്ള ശ്രമങ്ങൾ യുഎസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ”ബന്ദികളെ തിരികെ എത്തിക്കുക, വെടിനിർത്തൽ കരാറിനായി തുടർന്നും ശ്രമങ്ങൾ നടത്തുക തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോഴും ഞങ്ങൾക്ക് മുന്നിലുള്ളത്. അതിനായുള്ള പ്രവർത്തനങ്ങൾ തുടരും. പാലസ്തീൻ ജനതയുടെ നിലനിൽപ്പിനും ഈ ശ്രമങ്ങൾ തുടരേണ്ടതുണ്ടെന്നും” ആന്റണി ബ്ലിങ്കൻ പറയുന്നു.

ഹമാസ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ഇസ്രായേലിന് പിന്തുണ ആവർത്തിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഇസ്രായേൽ നന്ദി അറിയിച്ചു. ജോ ബൈഡൻ തന്നെ വിളിച്ചുവെന്നും, യഥാർത്ഥ സുഹൃത്തായി പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിൽക്കുന്നതിന് നന്ദി അറിയിക്കുന്നതായും ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പറഞ്ഞു.

 

Tags: United StatesFEATURED2Hamas releases hostagesMatthew Miller
Share
Tweet
SendShare

More News from this section

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

Latest News

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies