2025-ൽ പാകിസ്താനിലാണ് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻ്റ് ക്രമീകരിച്ചിരിക്കുന്നത്. ലാഹോർ,കറാച്ചി, റാവൽപിണ്ടി എന്നിവിടങ്ങളിലാണ് മത്സരങ്ങളെന്നും പിസിബി പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 19ന് ആരംഭിച്ച് മാർച്ച് അഞ്ചിന് അവസാനിക്കുന്ന തരത്തിലാണ് ടൂർണമെൻ്റ്. ടെലിഗ്രാഫ് യുകെയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ മത്സരങ്ങളും ഫൈനലിന് നീലപ്പട യോഗ്യത നേടിയാൽ കലാശ പോരും പാകിസ്താന് പുറത്തുവച്ച് നടത്തിയേക്കുമെന്നാണ് സൂചന. രാജ്യങ്ങൾ തമ്മിലുള്ള രാഷ്‌ട്രീയ സംഘർഷങ്ങളെ തുടർന്നാണ് തീരുമാനം.
റിപ്പോർട്ടുകൾ പ്രകാരം ചാമ്പ്യൻസ് ട്രോഫി ഫൈനൽ ലാഹോറിൽ നിന്ന് ദുബായിലേക്ക് മാറ്റിയേക്കും. സെമിഫൈനലുകൾ പാകിസ്താനിൽ നടത്തുന്നതിനും അനിശ്ചിതത്വമുണ്ട്. അബുദാബിയും ഷാർജയും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 1996 ന് ശേഷം പാകിസ്താന വേദിയാകുന്ന ഒരു അന്താരാഷ്‌ട്ര ടൂർണമെൻ്റാണ് ചാമ്പ്യൻസ് ട്രോഫി. ടൂർണമെൻ്റിന് ഇന്ത്യയെ അയക്കില്ലെന്ന നിലപാടാകും ബിസിസിഐയും ഗവൺമെൻ്റ് സ്വീകരിക്കുക എന്നതാണ് സൂചന.