കൂട്ടരാജി കൂടുന്നു; 50 ഡോക്ടർമാർ കൂടി ചുമതലയൊഴിഞ്ഞു; നോക്കുകുത്തിയായി തൃണമൂൽ സർക്കാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൂട്ടരാജി കൂടുന്നു; 50 ഡോക്ടർമാർ കൂടി ചുമതലയൊഴിഞ്ഞു; നോക്കുകുത്തിയായി തൃണമൂൽ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 04:04 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ കൊലക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അറുപതോളം ഡോക്ടർമാർ കൂടി രാജിവച്ചു. കോളേജിലെ ജൂനിയർ വനിതാ ഡോക്ടർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിലും സമരക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും സംസ്ഥാന സർക്കാർ അലംഭാവം തുടരുന്ന സാഹചര്യത്തിലാണ് കൂട്ടരാജി. കഴിഞ്ഞ ദിവസം അൻപത് മുതിർന്ന ഡോക്ടർമാർ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറുപത് പേർ കൂടി ചുമതലയിൽ നിന്നൊഴിഞ്ഞത്.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ആർജി കാർ മെഡിക്കൽ കോളേജിൽ യുവഡോക്ടറുടെ കൊലയ്‌ക്ക് പിന്നാലെ നിരവധി ആവശ്യങ്ങളുമായി ഡോക്ടർമാർ മുന്നോട്ടുവന്നിരുന്നു. അന്വേഷണം ശക്തമാക്കണമെന്നും കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ലഭിക്കണമെന്നും സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം ആരംഭിച്ചു. വിവിധ വകുപ്പ് മേധാവിമാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിരാഹാരസമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരുടെ ആരോഗ്യനില ദിനംപ്രതി മോശമായി വരികയാണ്. എന്നിട്ടും അവരുടെ ആവശ്യങ്ങൾ അം​ഗീകരിക്കാൻ തൃണമൂൽ സർക്കാർ ഇതുവരെയും തയ്യാറാകാത്തത്തിന്റെ പശ്ചാത്തലത്തിലാണ് രാജി നടപടിയിലേക്ക് ഡോക്ടർമാർ തിരിഞ്ഞത്. കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് രാജി.

അറുപത് ദിവസം മുൻപായിരുന്നു ആശുപത്രിയിലെ ആളൊഴിഞ്ഞ ഭാ​ഗത്ത് വച്ച് ജൂനിയർ വനിതാ ഡോക്ടർ അതിക്രൂരമായ ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. 31 വയസുള്ള പിജി ട്രെയിനി ഡോക്ടറായിരുന്നു അവർ.

Tags: KolkataResignationRG Kar rape-murder case
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies