പ്രായം റിവേഴ്സ് ​മോഡിലാകണോ? ജപ്പാൻകാരെ കണ്ടുപഠിക്കണം; ആരോ​ഗ്യത്തിനും ദീർഘായുസിനും അവരുടെ രീതികൾ ശീലമാക്കിക്കോളൂ..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രായം റിവേഴ്സ് ​മോഡിലാകണോ? ജപ്പാൻകാരെ കണ്ടുപഠിക്കണം; ആരോ​ഗ്യത്തിനും ദീർഘായുസിനും അവരുടെ രീതികൾ ശീലമാക്കിക്കോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 05:41 pm IST
FacebookTwitterWhatsAppTelegram

ആരോ​ഗ്യവും ദീർഘായുസും ആ​ഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അതിനായി നിരവധി കാര്യങ്ങളാണ് നമ്മൾ ചെയ്യുന്നത്. യുവത്വം നിലനിർത്തുന്നവരിൽ എക്കാലവും മുൻപന്തിയിലാണ് ജപ്പാൻ ജനത. അവരുടെ ​ദീർഘായുസ് എക്കാവലും വാഴ്‌ത്തപ്പെടുകയാണ്. അസൂയയോടെയാണ് പലരും അവരെ നോക്കി കാണുന്നത്.

പരമ്പരാ​ഗത ഭക്ഷണരീതിയും ആരോ​ഗ്യകരമായ ജീവിതശൈലിയുമാണ് ജപ്പാൻ ജനതയുടെ ആരോ​ഗ്യത്തിനും ആയുസിനും പിന്നിൽ. ജപ്പാൻകാരുടെ ചില ശീലങ്ങൾ ജീവിതത്തിന്റെ ഭാ​ഗമാക്കിയാൽ നമുക്കും യുവത്വം നിലനിർത്താവുന്നതേയുള്ളൂ. അവയിതാ..

സമുദ്രവിഭവങ്ങൾ കൂടുതൽ കഴിക്കുക

ഒരു ദ്വീപ് രാജ്യമെന്ന നിലയിൽ സമുദ്ര വിഭവങ്ങളാണ് ജപ്പാൻകാരുടെ പ്രധാന വിഭവം. സാൽമൺ, അയല, കേര, തുടങ്ങിയവ സാധാരമയായി അവർ ഉപയോ​ഗിക്കുന്നു. ഒമേ​ഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് ഈ മത്സ്യങ്ങൾ. ഹൃദയാരോ​ഗ്യത്തിനും തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും ശരീരത്തിലെ വീക്കം കുറയ്‌ക്കാനും ഇവ സഹായിക്കുന്നു.

വയററിഞ്ഞ് കഴിക്കണം

കുറച്ച് കുറച്ച് മാത്രം കഴിക്കുന്നതും ജപ്പാൻകാരുടെ പ്രത്യേകതയാണ്. വാരിവലിച്ച് കഴിക്കാതെ വയററിഞ്ഞ് കഴിക്കണം. ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നവരാണ് ജാപ്പനീസുകാർ. ഇത് ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു, രുചികലെ ആഴത്തിൽ അറിയാൻ സഹായിക്കുന്നു.

പുളിപ്പിച്ച ഭക്ഷണം ശീലമാക്കുക

പ്രബയോട്ടിക്സ് അടങ്ങിയ പുളിപ്പിച്ച ഭക്ഷണം കഴിക്കുന്നതും ആരോ​ഗ്യത്തിന് നല്ലതാണ്. കുടലിന്റെ ആരോ​ഗ്യം നിലനിർത്താനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും മാനസികാരോ​ഗ്യം മെച്ചപ്പെടുത്താനും പുളിപ്പിച്ച ഭക്ഷണം സഹായിക്കുന്നു. തൈര്, പനീർ, ബട്ടർമിൽക്ക്, ഇഡ്ഡലി, ദോശയൊക്കെ ഈ വിങാ​ഗത്തിൽ വരുന്ന ഭക്ഷണങ്ങളാണ്.

സസ്യാധിഷ്ഠിത ചേരുവകൾ ഉപയോ​ഗിക്കുക

പച്ചക്കറികൾ, കടൽപ്പായൽ എന്നിവയൊക്കെയാണ് ജപ്പാനീസുകാർ ഭക്ഷണത്തിന്റെ ഭാ​ഗമാക്കുന്നത്. വിറ്റാമിനുകൾ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് അവ. കാൻസർ, പ്രമേഹം, കൊളസ്ട്രോൾ എന്നിവയിൽ നിന്ന് സസ്യാഹാരം സഹായിക്കുന്നു.

കുറച്ച് ചോറ് ഒരുപാട് കറി

നമ്മളെ പോലെ തന്ന ജാപ്പനീസുകാരുടെയും പ്രധാന ഭക്ഷണമാണ് ചോറ്. എന്നാൽ മറ്റ് വിഭവങ്ങൾക്കൊപ്പമാണ് അവർ ചോറ് കഴിക്കുന്നത്. ബ്രൗൺ റൈസ് ഉപയോ​ഗിക്കുന്നതാണ് ഏറ്റവും നല്ലത്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ബ്രൗൺ റൈസ്.

പഴങ്ങളും പച്ചക്കറികളും

സീസണുകളില്‌ മാത്രം ലഭിക്കുന്ന പഴങ്ങളാണ് ജപ്പാൻ ജനത അധികവും കഴിക്കുന്നത്. ഇവ പ്രത്യേക സമയത്ത് മാത്രം കഴിക്കുന്നത് കൂടുതൽ ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നു.

എണ്ണയും പഞ്ചസാരയും കുറച്ച് മാത്രം

ആവിയിൽ വേവിക്കുക, ചുട്ടെടുക്കുക, ഗ്രിൽ ചെയ്യുക തുടങ്ങിയവയിലാണ് ജാപ്പനീസുകാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വളരെ കുറച്ച് എണ്ണ മാത്രമാണ് അവർ ഉപയോ​ഗിക്കുന്നത്. ​മധുരത്തിൽ പൊതിഞ്ഞ കേക്കുകൾ ജപ്പാനിൽ കിട്ടില്ല. ഉയർന്ന കൊഴുപ്പും പഞ്ചസാരയും കേക്കിൽ അടങ്ങിയിട്ടിസ്സ. അമിതവണ്ണം, പ്രമേഹം, ഹൃദ്രോ​ഗങ്ങൾ എന്നിവ തടയുന്നതിൽ ഇത് സഹായിക്കുന്നു

പതിവായി ​ഗ്രീൻ ടീ കുടിക്കുക

മലയാളിക്ക് ചായയും കാപ്പിയും പോ‌ലെയാണ് ജാപ്പനീസുകാർക്ക് ​ഗ്രീൻ ടീ. ഇവയിൽ അടങ്ങിയിട്ടുള്ള ആൻ്റി ഓക്സിഡന്റുകൾ‌ വീക്കം കുറയ്‌ക്കുന്നു, ഹൃദയാരോ​ഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. ശരീരത്തിൽ നിന്ന് വിഷാംശത്തെ ഇല്ലാതാക്കാനും ദീർഘായുസിനും ​ഗ്രീൻ ടീ ശീലമാക്കാം.

Tags: Japanese cooking tipshealthierlonger life
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies