കൊച്ചി ; കൊറോണ പകർച്ച വ്യാധിയിൽ ലോകം വിറങ്ങലിച്ച് നിന്നപ്പോൾ കേവലം അഞ്ച് മാസം കൊണ്ടാണ് ടാറ്റ ഗ്രൂപ്പ് കേരളത്തിനായി ഹോസ്പിറ്റൽ ഒരുക്കിയത് . 30 വർഷത്തേക്ക് ഉപയോഗിക്കാനായാണ് ടാറ്റ ഈ ഹോസ്പിറ്റൽ നിർമ്മിച്ചത് . ടാറ്റാ ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 4.12 ഏക്കര്‍ സ്ഥലത്ത് 81,000 ചതുരശ്ര അടി വിസ്തൃതിയില്‍ 551 കിടക്കകളുമായാണ് ആശുപത്രി സ്ഥാപിച്ചത്. ടാറ്റ ട്രസ്റ്റ് സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് 60കോടിയിലേറെ തുക മുടക്കിയാണ് നിര്‍മാണം നടത്തിയത്.ഇവിടെ 4987 രോഗികൾക്ക് ചികിത്സ നൽകിയിട്ടുണ്ട് . 197 ജീവനക്കാരെയാണ് ഇവിടെ നിയമിച്ചത്.
ടാറ്റയാണു പണിതു നൽകിയതെങ്കിലും അറ്റകുറ്റപ്പണി നടത്തേണ്ടത് സംസ്ഥാന സർക്കാരായിരുന്നു . കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്തണമെന്നു കെട്ടിടം നിർമിക്കുമ്പോൾ തന്നെ അധികൃതർ പറഞ്ഞതാണ്. പക്ഷേ അതുണ്ടായില്ല.ടാറ്റ ട്രസ്റ്റ് ഗവ. ആശുപത്രിയിലെ ഉപകരണങ്ങള്‍ ജില്ലയിലെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. കണ്ടെയ്നറുകൾ നശിക്കാൻ തുടങ്ങിയതോടെ അവ പൂർണ്ണമായും പൊളിച്ചു നീക്കി. ജില്ലാ പഞ്ചായത്തിന് കീഴിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുമെന്ന പ്രഖ്യാപനം വന്നെങ്കിലും നടപടികളുമായില്ല . നാടിനായി ചെയ്തത് സർക്കാർ മറന്നെങ്കിലും മലയാളികൾ ഇന്നും മറന്നിട്ടില്ല .