ഗുണ്ടാത്തലവൻ ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.എറണാകുളം ടൗൺ സ്റ്റേഷനിലാണ് നടി ചോദ്യം ചെയ്യലിന് ഹാജരായത്. നടൻ സാബുമോനും പ്രയാഗയ്ക്ക് ഒപ്പം സ്റ്റേഷനിലെത്തിയിരുന്നു. നേരത്തെ സമാന കേസിൽ നടൻ ശ്രീനാഥ് ഭാസിയെയും മരട് പൊലീസ് ചോദ്യം ചെയ്തിരുന്നു. നാലുമണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് നടനെ വിട്ടയച്ചത്. തനിക്ക് ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്നാണ് നടി പറഞ്ഞത്.
“എനിക്ക് അദ്ദേഹവുമായി ഒരു ബന്ധവുമില്ല. സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലിൽ പോയത്. പല സുഹൃത്തുക്കളുണ്ടായിരുന്നു. ലഹരിപാർട്ടിയുടെ കാര്യം അറിയില്ല. ഇതുവരെ വീണ്ടും വരണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഗൂഗിൾ ചെയ്താണ് ആരാണ് ഓം പ്രകാശ് എന്ന് മനസിലാക്കിയത്. നിങ്ങൾ ലഹരിക്കേസ് എന്നൊക്കെ പറഞ്ഞല്ലേ വാർത്ത കാെടുത്തത്, എന്റെ ഫോൺ ഇതുവരെ നിലച്ചിട്ടില്ല” .
എനിക്ക് കുറേ സുഹൃത്തുക്കളുണ്ടല്ലോ. ഓരോ സ്ഥലത്ത് പോകുമ്പോഴും ഇവിടെ ക്രിമിനൽസുണ്ടോ, ഇവിടെ ഇന്ന പശ്ചാത്തലത്തിലുള്ള ആൾക്കാരുണ്ടോ എന്ന് ചോദിച്ചിട്ട് കയറാൻ പറ്റുമോ. ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മറുപടി നൽകി. നമ്മൾ പോയല്ലോ അപ്പോ നമ്മുടെ പേര് വരണമല്ലോ? റിമാൻ്റ റിപ്പോർട്ടിലെ പേര് വന്നകാര്യം ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. “പല ചോദ്യങ്ങൾക്കും ഉത്തരം ഞാൻ അവിടെയാണല്ലോ കൊടുക്കേണ്ടത്. അല്ലാതെ ഇവിടെ മീഡിയയുടെ മുന്നിലല്ലല്ലോ? എങ്കിൽ ഇവിടെ നിന്ന് നിങ്ങളോട് പറഞ്ഞാൽ പോരെ”— പ്രയാഗ ചോദിച്ചു.