ഡിആർഡിഒയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ബെംഗളൂരുവിലെ റിസർച്ച് സെന്റർ ഇമാരത്തിൽ അപ്രന്റീസ് നിയമനം നടത്തുന്നു. 200 ഒഴിവുകളാണുള്ളത്. ഒക്ടോബർ 17 വരെ ഓൺലൈൻ അപേക്ഷ നൽകാം.
2022, 2023, 2024 വർഷങ്ങളിൽ ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി പാസായവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. മെറിറ്റ് അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട്ട്ലിസ്റ്റ് ചെയ്യും. ബിഇ/ ബി.ടെക് (ഇസിഇ, ഇഇഇ, സി.എസ്.ഇ, മെക്കാനിക്കൽ, കെമിക്കൽ), ടെക്‌നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ്, ഡിപ്ലോമ (ഇസിഇ, ഇഇഇ, സിഎസ്ഇ, മെക്കാനിക്കൽ, കെമിക്കൽ), ട്രേഡ് അപ്രന്റീസ് (ഫിറ്റർ, വെൽഡർ, ടർണർ, മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ, ഇലക്ട്രോണിക്‌സ് മെക്കാനിക്, ഇലക്ട്രീഷ്യൻ, ലൈബ്രറി അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഐ.ടി.ഐ (NCVT/ SCVT) സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായം 18 കവിയരുത്.
ഐ.ടി.ഐ യോഗ്യതയുള്ളവർ www.apprenticeshipinadia.org എന്ന പോർട്ടലിലും ഡിഗ്രി, ഡിപ്ലോമക്കാർ www.nats.education.gov.in എന്ന പോർട്ടലിലും രജിസ്റ്റർ ചെയ്തിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് drdo.gov.in സന്ദർശിക്കുക.