ഹെയർ സ്റ്റൈലും ലുക്കും മാറ്റി മുൻ ഇന്ത്യൻ ക്യാപ്റ്റനും ആരാധകരുടെ “തല”യുമായ മഹേന്ദ്ര സിംഗ് ധോണി. ആലിം ഹക്കീം ആണ് താരത്തെ സ്റ്റൈൽ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ധോണിയുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ഗംഭീര മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗ്രീൻ ഫ്രെയിമിന്റെ ഒരു കൂളിംഗ് ഗ്ലാസു ധോണി ധരിച്ചിട്ടുണ്ട്.
ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് സെലിബ്രറ്റികൾ മുതൽ ക്രിക്കറ്റ് താരങ്ങളടക്കമുള്ളവർക്ക് ഹെയർ സ്റ്റൈൽ ചെയ്യുന്നത് ആലിം ഹക്കീമാണ്. മുംബൈയിലാണ് ഹക്കിംസ് ആലിം ഹെയർ സലൂണുള്ളത്. ഇതല്ലാതെ എട്ട് പ്രീമിയം സലൂണുകൾ വിവിധ നഗരങ്ങളിൽ ആലിമിനുണ്ട്. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമകളിലെ ലുക്കുകൾക്ക് പിന്നിലും ഈ മുംബൈക്കാരനാണ്. അദ്ദേഹത്തിന്റെ പേഴ്സണൽ ഹെയർ ഡ്രസറുമാണ് ആലിം. രാം ചരൺ മുതൽ സൽമാൻ ഖാനും അജയ് ദേവ്ഗണ്ണും രൺവീർ സിംഗും രൺബീർ കപൂറും പ്രഭാസും ആലിമിന്റെ കത്തിക്ക് മുന്നിൽ തലകുനിക്കുന്നവരാണ്. ഹിറ്റ് ചിത്രങ്ങളിൽ നായകന്മാരുടെ ലുക്കിന് പിന്നിലും ഒരു ആലിം ടച്ചുണ്ടാകും.
കുറഞ്ഞത് ഒരുലക്ഷം രൂപയാണ് തലയാെന്നിന് ആലിം വാങ്ങുന്നത്. സ്റ്റൈലും തലക്കനവും നോക്കി റേറ്റ് ഡബിളാകും. മഹേന്ദ്ര സിംഗ് ധോണിയുടെ ഇഷ്ട ഹെയർ സ്റ്റൈലിസ്റ്റും ആലിം തന്നെയാണ്. തലയെ ഓരോ ഐപിഎല്ലിലും പുതിയ സ്റ്റൈലിൽ അവതരിപ്പിക്കുന്നതിന് പിന്നിലെ കരങ്ങളും ഈ കോടീശ്വരനായ സ്റ്റൈലിസ്റ്റിൻ്റേതാണ്.
View this post on Instagram
“>