എന്തൊക്കെയാടാ ഇവിടെ നടക്കുന്നേ..! ബം​ഗ്ലാ കടുവകളെ തല്ലിക്കൊന്നു! ഇന്ത്യക്ക് ടി20യിലെ ഏറ്റവും വലിയ ടോട്ടൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എന്തൊക്കെയാടാ ഇവിടെ നടക്കുന്നേ..! ബം​ഗ്ലാ കടുവകളെ തല്ലിക്കൊന്നു! ഇന്ത്യക്ക് ടി20യിലെ ഏറ്റവും വലിയ ടോട്ടൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 09:00 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദിലെ മൂന്നാം ടി20യിൽ ബം​ഗ്ലാദേശ് ബൗളർമാരുടെ പരിപ്പെടുത്ത് ഇന്ത്യൻ ബാറ്റർമാർ കുറിച്ചത് അന്താരാഷ്‌ട്ര ടി20യിലെ നീലപ്പടയുടെ ഏറ്റവും ഉയർന്ന ടോട്ടൽ. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 297 റൺസാണ് ഇന്ത്യ കുറിച്ചത്. സഞ്ജു തുടങ്ങിയ ആക്രമണം ക്യാപ്റ്റൻ സൂര്യകുമാർ യാദവും പിന്നീടെത്തിയ ഹാർദിക്കും പരാ​ഗും നയിക്കുന്നതാണ് കണ്ടെത്. ആറു ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും അവരെല്ലാം തല്ലുവാങ്ങിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. പവർ പ്ലേയിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 82 റൺസാണ് അടിച്ചുകൂട്ടിയത്. രണ്ടാം വിക്കറ്റിൽ സഞ്ജു സാംസണും സൂര്യകുമാർ യാദവും 70 പന്തിൽ നിന്ന് അടിച്ചുകൂട്ടിയത് 173 റൺസാണ്.

തസ്കിൻ അഹമ്മദിനെ ഓരോവറിൽ നാല് ബൗണ്ടറിയടിച്ചാണ് സഞ്ജു വേട്ടയ്‌ക്ക് തുടക്കമിട്ടത്. താളം കണ്ടെത്തിയതോടെ ​ഗ്രൗണ്ടിന് നാല് പാടും ബൗണ്ടറികളും സിക്സും ചിതറി. 40 പന്തിലാണ് താരം സെഞ്ചുറി കടന്നത്. 11 ഫോറും 8 സിക്സും പറത്തിയായിരുന്നു നേട്ടം. 47 പന്തിൽ 111 റൺസ് നേടിയാണ് താരം പുറത്തായത്. അഭിഷേക് ശർമ(4) നിറം മങ്ങിയതൊഴിച്ചാൽ വന്നവരും നിന്നവരുമെല്ലാം ബാം​ഗ്ലാദേശ് ബൗളർമാരെ കണക്കിന് തല്ലി. അഞ്ച് പടുകൂറ്റൻ സിക്സും 8 ഫോറുമടക്കം 35 പന്തിൽ നിന്ന് സൂര്യകുമാർ നേടിയത് 75 റൺസാണ്.

4 കൂറ്റൻ സിക്സർ പറത്തി കാമിയോ റോളിലെത്തിയ പരാ​ഗും ഇന്ത്യൻ ഇന്നിം​ഗ്സിന് കരുത്തായി. 13 പന്തിൽ 34 റൺസാണ് അദ്ദേഹം നേടിയത്. നാലുവീതം ബൗണ്ടറിയും സിക്സറും പറത്തിയ ഹാർദിക് 18 പന്തിൽ 47 റൺസാണ് സ്വന്തമാക്കിയത്. ബം​ഗ്ലാദേശ് നിരയിൽ മൂന്ന് ബൗളർമാർ അർദ്ധസെഞ്ചുറി തികച്ചു. തൻസിം ഹസന് മൂന്ന് വിക്കറ്റ് ലഭിച്ചു. തസ്കിൻ അഹമ്മദിനും മുസ്താഫിസൂറിനും മഹ്‌മൂദുള്ളയ്‌ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

Tags: bangladesh3rd T20IndiahighestScore
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies