വെറും 2,499 രൂപയ്ക്ക് ഉഗ്രൻ ഫ്ലിപ് ഫോൺ കിട്ടിയാൽ എങ്ങനെയിരിക്കും. അത് പ്രായോഗികമല്ലെന്നാകും പലരുടെയും ചിന്ത. എന്നാൽ പതിനായിരങ്ങൾ വാരിയെറിയാതെ തന്നെ കിടിലൻ ലുക്കുള്ള ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഐടെൽ (Itel) നൽകുന്നത്.
വില തുച്ഛം എന്ന് മാത്രമല്ല, നിരവധി ഗുണങ്ങളും ഈ ഫോൺ പ്രദാനം ചെയ്യുന്നുണ്ട്. ടൈപ്പ്-സി ചാർജിംഗ് ആണ് Flip 1 എന്ന ഫോണിനുള്ളത്. ഒരിക്കൽ ചാർജ് ചെയ്താൽ ഏഴ് ദിവസം ബാറ്ററി (1200mAh) നിൽക്കുമെന്നതാണ് പ്രത്യേകത. 2.4 ഇഞ്ച് വലിപ്പമുള്ള സ്ക്രീനും VGA ക്യാമറയും ഇതിനുണ്ട്. അത്യാവശ്യം തരക്കേടില്ലാത്ത ഫോട്ടോകളും ഇതുപയോഗിച്ച് പകർത്താൻ കഴിയും. ബ്ലൂടൂത്ത് കോളർ ഫീച്ചറും ഈ ഫോണിനുണ്ട്. 13 ഇന്ത്യൻ ഭാഷകളും ഫോണിൽ സപ്പോർട്ട് ചെയ്യും.
ഗ്ലാസ് കീപാഡ് ആണ് ഫോണിന് വരുന്നത്. ഒരു കൈ ഉപയോഗിച്ച് ഫോൺ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും കഴിയും. ലൈറ്റ് വെയ്റ്റ് ആയതിനാൽ കൊണ്ടുനടക്കാനും എളുപ്പമാണ്. മൂന്ന് വ്യത്യസ്ത നിറങ്ങളിൽ Flip 1 വിപണിയിലെത്തിയിട്ടുണ്ട്. 12+1 month വാറന്റിയും കമ്പനി നൽകുന്നു.