ആദ്യം കാണിക്ക അക്ഷയ സെൻ്ററിൽ,തൊഴുത് പ്രാർത്ഥിച്ചാൽ മാത്രം ദർശനത്തിന് സ്ലോട്ട്; ശബരിമല വിഷയത്തിൽ സർക്കാരിനെ പരിഹസിച്ച് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദ്യം കാണിക്ക അക്ഷയ സെൻ്ററിൽ,തൊഴുത് പ്രാർത്ഥിച്ചാൽ മാത്രം ദർശനത്തിന് സ്ലോട്ട്; ശബരിമല വിഷയത്തിൽ സർക്കാരിനെ പരിഹസിച്ച് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 12:10 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ജില്ലാ കളക്ടറേറ്റിന് മുന്നിൽ‌ പ്രതിഷേധ ധർണയുമായി അയ്യപ്പ സേവാ സമാജം. യോ​ഗക്ഷേമ സഭ സംസ്ഥാന പ്രസിഡൻ്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടാണ് ധർണ ഉദ്ഘാടനം ചെയ്തത്. ഓൺലൈൻ വഴി മാത്രം ‍ദർശനം നൽകാനുള്ള തീരുമാനം പിൻവലിക്കുക, സ്പോട്ട് ബുക്കിം​ഗ് കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കുക, ശബരിമല തീർത്ഥാടനം സു​ഗമമാക്കുക, നിയന്ത്രണങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ധർണ നടത്തുന്നത്.

മറ്റ് പല ആചാരങ്ങളുടെ ആശയത്തിൽ ശബരിമല ആചാരത്തെ ചിന്തിച്ചാൽ ശരിയാകില്ലെന്നും തിരുപ്പതിയോ പഴനിയോ പോലുള്ള സങ്കൽപമല്ല ശബരിമലയിലെന്നും അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. 41 ദിവസം വ്രതശുദ്ധിയോട് കൂടി പവിത്രമായി വേണം ശബരിമല തീർത്ഥാടനം നടത്താൻ. ഭക്തനെ സാത്വികനാക്കിയെടുക്കുന്ന ശബരിമല തീർത്ഥാടനത്തിന്റെ ആഴവും പരപ്പും മറ്റ് പലയിടത്തും മറ്റ് പലയിടത്തും പരീക്ഷിക്കരുത്. ദേവസ്വം ബോർഡിലെ ആളുകൾ പറയുന്നത് അതുപോലെയാക്കി തരാം എന്നൊക്കെയാണ്. അങ്ങനെയൊരു സങ്കൽപമല്ല ശബരിമലയിലേതെന്നും അദ്ദേഹം പറഞ്ഞു.

2018-ന് മുൻപ് ഒരു കോടിയിലധികം പേർ ശബരിമല സീസണിൽ ദർശനം നടത്തിയിട്ടുണ്ട്. ഓൺലൈൻ ബുക്കിം​ഗ് നേടിയെടുക്കണമെങ്കിൽ ആദ്യം കാണിക്ക ഇടേണ്ടത് അക്ഷയ സെൻ്ററിലാണ്. അവിടെ പോയി തൊഴുത് പ്രാർത്ഥിച്ചാൽ മാത്രമേ സ്ലോട്ട് കിട്ടൂ. ഒരു തവണ കിട്ടാതെ പോയാൽ പിന്നെ ഈ സീസണിലെ കിട്ടില്ലെന്ന പ്രശ്നവും ഇതിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഷ്ടപ്പെടുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് ഒരു തരത്തിലും പരിഹാരമല്ലിതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പ്രാവശ്യം നടന്നുപോയത് പോലെ നടക്കുമെന്ന് ധരിക്കുന്നത് ശരിയല്ല. വിശ്വഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും ഉൾപ്പടെ അയ്യപ്പനുമായി ബന്ധപ്പെട്ട എല്ലാ പ്രസ്ഥാനങ്ങളും ഒത്തുചേരും. ഹൈന്ദവരുടെ ആചാരങ്ങൾ സംരക്ഷിക്കപ്പെട്ടെ മതിയാകൂ. ഭക്തിയും വിശ്വാസവും സംരക്ഷിക്കാനാണ് എല്ലാ നിയമങ്ങളും. മാലയിട്ടവർ‌ ശബരിമലയിൽ എത്തി തൊഴുതേ മതിയാകൂ. അവിടെ ചെന്ന് തൊഴുത് പോയില്ലെങ്കിൽ അവരുടെ ശാപം സമൂഹത്തിന് തന്നെ ലഭിക്കും. ആചാരലംഘനത്തിനെതിരെ ശക്തമായി നീങ്ങുമെന്നും ഹൈന്ദവ സംഘടനകൾ ഉണർന്ന് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയ്യപ്പ സംഘടനകൾ ഒരു രാഷ്‌ട്രീയത്തിനും മതത്തിനും എതിരല്ല. ആചാരാനുഷ്ഠാനങ്ങൾ സംര​ക്ഷിക്കുകയാണ് ലക്ഷ്യം. ആചാരപരമായി പ്രതിഷ്ഠാ സങ്കൽപത്തോട് ഇഴുകി ചേർന്നിരിക്കുന്ന ധാർമിക സങ്കൽപമാണ് ഭസ്മക്കുളം. അത് അങ്ങോട്ടുമിങ്ങോട്ടും മാറ്റുകയെന്നത് ആചാരത്തെ നിഷേധിക്കുന്നതിന് തുല്യമാണ്. ആ അടിസ്ഥാനങ്ങളെ സംരക്ഷിക്കണം, പമ്പ സംരക്ഷിക്കണം, പമ്പ വിളക്കും പമ്പ സദ്യയുമൊക്കെ ആചാരവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ ദിവസം ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ യോ​ഗം ചേർന്നിരുന്നു. വരും ദിവസങ്ങളിൽ നാമജപ പ്രതിഷേധമടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാനും തീരുമാനിച്ചിട്ടുണ്ട്.

Tags: SABARIMALAonline bookingSabarimala Ayyappa Seva SamajamAkiraman Kalidasa Bhattathiripad
Share
Tweet
SendShare

More News from this section

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

Latest News

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies