ബഹ്‌റൈച്ചിൽ ദുർഗ്ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ കല്ലേറ്; ഒരാൾ വെടിയേറ്റ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹ്‌റൈച്ചിൽ ദുർഗ്ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറ്; ഒരാൾ വെടിയേറ്റ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 05:35 pm IST
FacebookTwitterWhatsAppTelegram

ലഖ്‌നൗ : ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ദുർഗ്ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്ക് നേരെയുണ്ടായ കല്ലേറിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. രെഹുവ മൻസൂർ ഗ്രാമത്തിൽ നടന്ന വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കിടെ ഹാർദി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഘർഷമുണ്ടായത്.

ഘോഷയാത്ര മഹാരാജ്ഗഞ്ച് പ്രദേശത്തെ ഒരു മസ്ജിദിന്റെ മുന്നിൽകൂടി കടന്നുപോകുമ്പോൾ ഡിജെ സംഗീതം പ്ലേ ചെയ്യുന്നതിനെചിലർ എതിർത്തതോടെയാണ് സംഘർഷം തുടങ്ങിയത്. 22 കാരനായ രാം ഗോപാൽ മിശ്രയാണ് മരിച്ചത്.

ഘോഷയാത്രയിൽ പങ്കെടുത്തവർ മുദ്രാവാക്യങ്ങൾ മുഴക്കുകയും സംഗീതം ആലപിക്കുകയും ചെയ്തപ്പോൾ ചിലർ പള്ളിക്ക് സമീപം തടിച്ചുകൂടി ഡിജെ സംഗീതം നിർത്താൻ ഘോഷയാത്രയോട് ആവശ്യപ്പെട്ടു. ഇത് ഇരുകൂട്ടരും തമ്മിൽ രൂക്ഷമായ വാക്കുതർക്കത്തിന് ഇടയാക്കി, ഘോഷയാത്രയ്‌ക്കും മൂർത്തിക്കും നേരെ കല്ലേറുണ്ടായതിനാൽ സാഹചര്യം പെട്ടെന്ന് സംഘർഷത്തിലേക്ക് നീങ്ങി .

കല്ലേറിന് ഉത്തരവാദികളായവരെ പോലീസ് അറസ്റ്റ് ചെയ്യണമെന്ന് സ്ഥലത്തുണ്ടായിരുന്ന ഹൈന്ദവർ ആവശ്യപ്പെട്ടെങ്കിലും കൂടുതൽ അക്രമികൾ തടിച്ചുകൂടിയതോടെ സംഘർഷം രൂക്ഷമായി. അതിനിടയിലാണ് രാം ഗോപാൽ മിശ്ര വെടിയേറ്റ് മരിച്ചത്. മറ്റൊരു ഘോഷയാത്രാംഗമായ സരോജ് തിവാരിയും കല്ലേറിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

രാം ഗോപാൽ മിശ്രയെ അബ്ദുൾ ഹമീദ് എന്ന വ്യക്തിയുടെ വീട്ടിനുള്ളിൽ ബലമായി പൂട്ടിയിട്ടുവെന്നും അവിടെ അദ്ദേഹത്തിന് നേരെ ഒന്നിലധികം തവണ വെടിയുതിർത്തെന്നും ആരോപിച്ച് മിശ്രയുടെ കുടുംബം രംഗത്തെത്തി.വെടിയേറ്റ ശേഷം മിശ്രയെ ബഹ്‌റൈച്ച് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് പ്രദേശത്ത് വ്യാപകമായ അസ്വസ്ഥത ഉണ്ടായിട്ടുണ്ട്.

Tags: Bahraich
ShareTweetSendShare

More News from this section

ഡല്‍ഹിയില്‍ അതിശക്തമായ മഴ; വിമാന സര്‍വീസുകളെ ബാധിച്ചു; 15 വിമാനങ്ങള്‍ ജയ്പൂരിലേക്കും ലഖ്‌നൗവിലേക്കും വഴിതിരിച്ചുവിട്ടു

മത്സ്യബന്ധനത്തിനിടെ ബോട്ട് തകരാറിലായി; ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി; തിരച്ചലിന് നാവികസേനയുടെ ഹെലികോപ്റ്ററുകളും

ഖ്വാജ ആസിഫ് മാനസികമായി അസ്ഥിരന്‍; കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവില്ല; മോദിയെ പരിഹസിച്ചതിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

കാമുകിയെ കാണാന്‍ അതിര്‍ത്തി കടന്നു; ഒടുവില്‍ മൂന്ന് മിനിറ്റിന്റെ കൂടിക്കാഴ്ച, പിന്നാലെ പാകിസ്ഥാനിലേക്ക് മടക്കം

കിണറ്റിൽ വീണ കാളയെ രക്ഷിക്കാൻ ശ്രമം ദുരന്തമായി; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

Latest News

ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി; മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റില്‍

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies