ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണം; നവീൻ ബാബുവിനെ കൊല്ലാക്കൊല ചെയ്തതിന്റെ ഉത്തരവാദിത്തം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്: കെ സുധാകരൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണം; നവീൻ ബാബുവിനെ കൊല്ലാക്കൊല ചെയ്തതിന്റെ ഉത്തരവാദിത്തം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്: കെ സുധാകരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 12:42 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അഴിമതി ആരോപണത്തിൽ മനംനൊന്ത് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ആത്മഹ​ത്യാ പ്രേരണ കുറ്റം ചുമത്തി പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടി സ്വീകരിക്കണമെന്നും സുധാകരൻ പ്രതികരിച്ചു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഡിഎം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് ജില്ലാ പ്രസിഡന്റ് എന്നത് വലിയ ദുഃഖകരമായ കാര്യമാണ്. അവർ എന്തിനാണ് അവിടെ വന്നത്. നവീൻ ബാബു കൈക്കൂലി വാങ്ങി എന്ന് അവർ പറയാതെ പറ‍ഞ്ഞു. നിറഞ്ഞ സദസിന്റെ മുമ്പിൽ വച്ച് കൈക്കൂലി വാങ്ങാത്ത ഒരു ഉദ്യോ​ഗസ്ഥനെ അവർ നിർത്തിപ്പൊരിച്ചു. അദ്ദേഹത്തെ കൊല്ലാകൊല ചെയ്തതിന്റെ ഉത്തരവാദിത്തം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനാണ്.

സിപിഎമ്മുകാർക്ക് പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്ന് കേരളത്തിൽ. ദിവ്യക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണം. വസ്തുതകൾ കണ്ടെത്തി, ദിവ്യക്കെതിരെ നടപടി സ്വീകരിക്കണം.

കണ്ണൂരിലെ എഡിഎം ആയി വന്ന സമയത്ത് പല പരിപാടിയിൽ വച്ച് നവീൻ ബാബുവിനെ കണ്ടിട്ടുണ്ട്. നല്ല അഭിപ്രായങ്ങൾ ഉണ്ടാക്കാൻ സാധിച്ച ഉദ്യോ​ഗസ്ഥനാണ് അദ്ദേഹം. അദ്ദേഹത്തിനെതിരെ ഒരു പരാതിയും ഇതുവരെ വന്നിട്ടില്ല. സഹപ്രവർത്തകർക്ക് അദ്ദേഹത്തെ കുറിച്ച് വലിയ മതിപ്പാണ്. അങ്ങനെ ഒരാളെയാണ് ജില്ലാ പ്രസി‍ഡന്റ് കൊല്ലാകൊല ചെയ്തതെന്നും കെ സുധാകരൻ പറഞ്ഞു.

Tags: KannurK SUDHAKARANADMNaveen babu
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies