ജീവൻകൊടുത്തും രക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞ ചെയ്യുന്നു, സ്വന്തം കുഞ്ഞുങ്ങളെപോലെ പാലൂട്ടുന്നു; ബിഷ്ണോയ് സമൂഹത്തിന് കൃഷ്ണമൃഗങ്ങൾ ആര്?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജീവൻകൊടുത്തും രക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞ ചെയ്യുന്നു, സ്വന്തം കുഞ്ഞുങ്ങളെപോലെ പാലൂട്ടുന്നു; ബിഷ്ണോയ് സമൂഹത്തിന് കൃഷ്ണമൃഗങ്ങൾ ആര്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 06:55 pm IST
FacebookTwitterWhatsAppTelegram

എൻസിപി നേതാവ് ബാബാ സിദ്ദിഖിന്റെ കൊലപാതകത്തോടെ ബിഷ്ണോയ് സമൂഹവും കൃഷ്ണമൃഗവും നടൻ സൽമാൻഖാനും വീണ്ടും ചർച്ചകളിൽ ഇടംപിടിച്ചു. 1998ൽ ജോധ്പൂരിന് സമീപം രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്ന് നടൻ സൽമാൻ ഖാൻ ഉൾപ്പെടയുള്ളവർക്കെതിരെ ആരോപണമുയർന്നിരുന്നു. ഈ സംഭവമാണ് ബിഷ്‌ണോയി സമൂഹത്തിൽ വ്യാപക രോഷത്തിനും പ്രതിഷേധത്തിനും കാരണമായത്. തങ്ങളുടെ എല്ലാമെല്ലാമായ കൃഷ്ണമൃഗത്തെ വേട്ടയാടിയ സൽമാൻഖാനെ വെറുതെ വിടാൻ അവർ ഒരിക്കലും തയാറായിരുന്നില്ല എന്നതിന് തെളിവാണ് ഓരോതവണയും നടന് നേരെയുണ്ടാകുന്ന വധശ്രമങ്ങൾ.

ഒരു കൃഷ്ണമൃഗത്തിനുവേണ്ടി ഇത്രയധികം മനുഷ്യജീവനുകളെ വേട്ടയാടണോ എന്ന് ചോദിക്കുന്നവർ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ബിഷ്ണോയ് സമൂഹവും കൃഷ്ണമൃഗങ്ങളും തമ്മിലുള്ള ബന്ധം. വെറും ഒരു വന്യജീവിയോട് തോന്നുന്ന സ്നേഹമോ അനുകമ്പയോ അല്ല അത്. മറിച്ച് 550 വർഷങ്ങൾ പഴക്കമുള്ള അവരുടെ ജീവിതചര്യയാണ്.

15-ാം നൂറ്റാണ്ടിൽ ഗുരു ജംഭേശ്വർ (ജാംബാജി എന്നും അദ്ദേഹം അറിയപ്പെടുന്നു) സ്ഥാപിച്ച ബിഷ്ണോയ്‌ സമൂഹം 29 തത്വങ്ങളിൽ അധിഷ്ഠിതമായതാണ്. ഇവ പ്രധാനമായും വന്യജീവികളുടെയും സസ്യജാലങ്ങളുടെയും സംരക്ഷണത്തിന് ഊന്നൽ നൽകുന്നു. മരങ്ങളുടെയും മൃഗങ്ങളുടെയും സംരക്ഷണമാണ് തങ്ങളുടെ ജീവിത ധർമ്മം എന്ന് വിശ്വസിക്കുന്ന ഒരു സമൂഹമാണിത്. ബിഷ്‌ണോയി ഒരു മതമല്ല മറിച്ച് ഒരു ജീവിതരീതിയാണ്.

ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ബിഷ്ണോയ് സമൂഹം അവരുടെ ആത്മീയ ഗുരുവായ ജംഭേശ്വരന്റെ പുനർജന്മമായാണ് കൃഷ്ണമൃഗത്തെ ആരാധിക്കുന്നത്. ബിഷ്‌ണോയ് നാടോടിക്കഥകളിൽ ജാംബാജി തന്റെ അനുയായികളോട് കൃഷ്ണമൃഗത്തെ തന്റെ പ്രതിരൂപമായി കണ്ട് ബഹുമാനിക്കാൻ നിർദ്ദേശിച്ചതായി പറയപ്പെടുന്നു. തങ്ങൾ മാനുകളായി പുനർജനിക്കുമെന്ന് ബിഷ്ണോയികൾ വിശ്വസിക്കുന്നതായും പറയപ്പെടുന്നു.

കൃഷ്ണമൃഗങ്ങളുമായുള്ള ബിഷ്ണോയ് സമൂഹത്തിന്റെ ബന്ധം ആത്മീയമായ ആരാധനയ്‌ക്കപ്പുറമാണ്. അത് ആഴത്തിലുള്ള സാംസ്കാരികവും പാരിസ്ഥിതികവുമായ ബന്ധമാണ്. സ്വന്തം ജീവൻ പണയപ്പെടുത്തിയും അവർ കൃഷ്ണമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കും. നൂറ്റാണ്ടുകളായി ബിഷ്‌ണോയികൾ ഈ മൃഗങ്ങളുമായി ഇടപഴകിയാണ് ജീവിക്കുന്നത്. സൂര്യനസ്തമിച്ചാൽ തങ്ങൾക്കരികിലെത്തുന്ന കൃഷ്ണമൃഗങ്ങളെ പരിപാലിക്കാൻ അവർ സമയം കണ്ടെത്തും.

ബിഷ്‌ണോയ് ഗ്രാമങ്ങളെ മരുഭൂമിയിലെ മരുപ്പച്ചകൾ എന്നാണ് വിശേഷിപ്പിക്കുന്നത്. മരങ്ങൾ ധാരാളമുണ്ട്. കൃഷ്ണമൃഗങ്ങളും ചിങ്കാരകളും ഭയമില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കും. വരൾച്ചയുടെ കാലത്ത് കൃഷ്ണമൃഗങ്ങൾക്ക് കുടിക്കാനായി ഓരോ ഗ്രാമത്തിലും തിനയും വെള്ളവും ശേഖരിച്ച് വയ്‌ക്കുന്നു. ബിഷ്ണോയ് സ്ത്രീകൾ കൃഷ്ണമൃഗത്തെ സ്വന്തം കുഞ്ഞുങ്ങളെപോലെ സ്നേഹിക്കുന്നു. അമ്മയിൽ നിന്നും ഒറ്റപ്പെട്ടുപോയ കൃഷ്ണമൃഗത്തിന്റെ കുഞ്ഞുങ്ങളെ അവർ പാലൂട്ടി വളർത്തുന്നു. മതപരമായ ഒരു കടമെയെക്കാൾ ഉപരി തങ്ങളുടെ ദിനചര്യയുടെ ഭാഗമായാണ് അവർ ഇതിനെ കാണുന്നത്.

1730-ൽ ജോധ്പൂരിനടുത്തുള്ള ഖെജർലി ഗ്രാമത്തിലെ മരങ്ങൾ മുറിക്കുന്നതിനെതിരെ പോരാടി 362 സ്ത്രീകളുടെ ജീവൻ ബലികഴിച്ച വീര ചരിത്രവും ബിഷ്ണോയ് സമൂഹത്തിനുണ്ട്. അതുകൊണ്ടുതന്നെ സൽമാൻഖാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് 1998 മുതൽ ആരംഭിച്ച നിയമ പോരാട്ടം യഥാർത്ഥത്തിൽ ചൂണ്ടികാട്ടുന്നത് തങ്ങളുടെ വിശ്വാസവും മൂല്യങ്ങളും പിന്തുടരാനുള്ള ബിഷ്ണോയ് സമൂഹത്തിന്റെ നിശ്ചയദാർഢ്യമാണ്.

Tags: salman khanBishnoi communityblackbucksGuru JambheshwarBishnoi philosophy
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies