തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും അനാസ്ഥ; പൊളളലേറ്റ യുവാവിന് ചികിത്സ വൈകി; സ്ട്രക്ചർ പോലും നൽകിയില്ല; പ്രാണവെപ്രാളത്തോടെ കാത്തിരിപ്പ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും അനാസ്ഥ; പൊളളലേറ്റ യുവാവിന് ചികിത്സ വൈകി; സ്ട്രക്ചർ പോലും നൽകിയില്ല; പ്രാണവെപ്രാളത്തോടെ കാത്തിരിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 10:50 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അനാസ്ഥയുടെ പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് വീണ്ടും വിവാദത്തിൽ. പൂജപ്പുരയിൽ നടുറോഡിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ചികിത്സ വൈകിയതായാണ് ആക്ഷേപം. ആശുപത്രിയിലെത്തിച്ച ഇയാളെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാൻ സ്ട്രക്ചർ പോലും നൽകിയില്ല.

പ്രാണവെപ്രാളത്തോടെ മെഡിക്കൽ കോളജ് വരാന്തയിൽ ഇയാൾ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. നിലത്തിരിക്കുകയും പ്രാണവേദനയോടെ എഴുന്നേൽക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ആരോഗ്യ വകുപ്പിനും മെഡിക്കൽ കോളേജ് അധികൃതർക്കുമെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

സ്ട്രക്ചർ ലഭിക്കാത്തതുകൊണ്ടു തന്നെ യുവാവിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നതും വൈകി. നഴ്സിംഗ് അസിസ്റ്റന്റിന്റെ പോലും സേവനം ലഭ്യമായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

വൈകിട്ടായിരുന്നു കരകുളം സ്വദേശി ബൈജു ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഭാര്യയുമായുള്ള പ്രശ്‌നങ്ങളാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിൽ. കുട്ടികളെയും കൂട്ടി പെട്രോളുമായി പോകുന്ന ബൈജുവിനെ കണ്ട് സംശയം തോന്നിയ ചിലരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ബൈജു പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ബൈജുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പൊലീസുകാർക്കും പൊള്ളലേറ്റിരുന്നു.

ലിഫ്റ്റിൽ രോഗി കുടുങ്ങിയും മറ്റും അടുത്തിടെ വാർത്തകളിലും വിവാദത്തിലും നിറഞ്ഞുനിന്ന മെഡിക്കൽ കോളേജിലെ പുതിയ സംഭവവും ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടിലാക്കുകയാണ്.

Tags: medical collegeTHIRUVANNATHAPURAM
Share
Tweet
SendShare

More News from this section

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies