ദീപാവലി കെങ്കേമമാക്കാൻ ദുബായ്; ഗ്ലോബൽ വില്ലേജിലും കൊക്കകോള അരീന, അൽ സീഫ് തുടങ്ങിയിടങ്ങളിലും വിപുലമായ ആഘോഷപരിപാടികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ദീപാവലി കെങ്കേമമാക്കാൻ ദുബായ്; ഗ്ലോബൽ വില്ലേജിലും കൊക്കകോള അരീന, അൽ സീഫ് തുടങ്ങിയിടങ്ങളിലും വിപുലമായ ആഘോഷപരിപാടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 11:35 pm IST
FacebookTwitterWhatsAppTelegram

ദുബായ്; ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ്, ദുബായ് ഹോൾഡിങ്സ് എന്നിവ സംയുക്തമായി വർണ്ണാഭമായ ദീപാവലി ആഘോഷപരിപാടികൾ ഒരുക്കുന്നു. 25 മുതൽ അടുത്തമാസം ഏഴ് വരെ പരിപാടികൾ ഒരുക്കിയിരിക്കുന്നത്.

നൂർ ഫെസ്റ്റിവെൽ ഓഫ് ലൈറ്റ്സ് എന്ന പേരിൽ അരങ്ങേറുന്ന ആഘോഷത്തോടനുബന്ധിച്ച് കലാപരിപാടികളും, കരിമരുന്ന് പ്രകടനവും ദുബായിലെ വിവിധയിടങ്ങളിലായി നടക്കും. ദീപാവലി ആഘോഷങ്ങളുടെ പ്രഖ്യാപനചടങ്ങ് ബുർജ്മാൻ മാളിലെ ബി ഹബ്ബിൽ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ നിർവ്വഹിച്ചു.

ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫെറാസ് സന്നിഹിതനായിരുന്നു. അൽ സീഫിൽ 25 മുതൽ 27 വരെ വിപുലമായ പരിപാടികൾ നടക്കും. മൂന്ന് ദിവസങ്ങളിലായി ഇവിടെ നടക്കുന്ന സാംസ്‌കാരിക മേളയിൽ വിവിധ വിനോദപരിപാടികളും അരങ്ങേറും. ഘോഷയാത്ര, തിയേറ്റർ ഷോകൾ, കവിതാ പാരായണം, സംഗീതസദസ്സ്, സ്റ്റാൻഡ് അപ്പ് കോമഡി, പെയിന്റിങ്, ഡിസൈൻ വർക്ക്ഷോപ്പുകൾ തുടങ്ങി വിവിധ പരിപാടികളും നടക്കും.

ആഘോഷം വൻവിജയമാക്കാൻ വിവിധ ഷോപ്പിങ് മാളുകൾ, ബിസിനസ് ഗ്രൂപ്പുകൾ, സാംസ്‌കാരിക സംഘടനകൾ എന്നിവയുടെ സജീവപങ്കാളിത്തമുണ്ട്. ഈ വർഷത്തെ ആഘോഷങ്ങൾ എല്ലാവർക്കും അവിസ്മരണീയമായ അനുഭവമാക്കാനാണ് ശ്രമം. ആഘോഷങ്ങളിൽ എല്ലാവരും പങ്കുചേരണമെന്നും കോൺസൽ ജനറൽ അഭ്യർഥിച്ചു. 25 ന് രാത്രി ഒമ്പത് മണിക്ക് അൽ സീഫ്, ഈ മാസം 25, 56 തിയതികളിലും നവംബർ ഒന്ന്, രണ്ട് തിയതികളിലും ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിൽ ഗംഭീര വെടിക്കെട്ട് ആസ്വദിക്കാം.

കൂടാതെ 25 ന് രാത്രി ദുബായ് കൊക്കകോള അരീനയിലും വിനോദപരിപാടികൾ അരങ്ങേറും. 26 ന് ഇന്ത്യൻ ഹൈസ്‌കൂളിലെ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിൽ കച്ചേരി നടക്കും. അന്നേ ദിവസം വൈകീട്ട് ഏഴരക്ക് ജുമൈറ പാർക്കിലെ ദുബായ് ബ്രിട്ടീഷ് സ്‌കൂളിൽ നൃത്തവും നാടകവും സംഗീതവും സമന്വയിപ്പിക്കുന്ന ആകർഷകമായ പ്രകടനം അരങ്ങേറും. ഇത്തിസലാത്ത് അക്കാദമിയിൽ വൈകീട്ട് നാല് മണിമുതൽ രാത്രി 11 വരെ ദീപാവലി ഉത്സവ് എന്ന മറ്റൊരു സാംസ്‌കാരിക പരിപാടിയുമുണ്ടാകും.

അടുത്തമാസം എട്ടിന് സബീൽ തിയേറ്ററിൽ ഇന്ത്യയിലെ പ്രശസ്തമായ തിയേറ്റർ ത്രില്ലർ ‘അശ്വിൻ ഗിദ്വാനീസ് ബാർഫ്’ അരങ്ങേറും. യു.എ.ഇയിലെ പ്രമുഖ ജൂലവറി സ്റ്റോറുകൾ അവരുടെ ഏറ്റവും പുതിയ ശേഖരങ്ങളിൽ വമ്പിച്ച ഇളവുകൾ ദീപാവലി നാളുകളിൽ നൽകുന്നുണ്ട്. ലുലു ഹൈപ്പർമാർക്കറ്റുകളിൽ ദീപാവലി പ്രമോഷൻ ഇതിനകം തുടങ്ങി. അടുത്തമാസം മൂന്ന് വരെയുണ്ടാകും.

Tags: ദീപാവലിDiwali 2024Dubai Festivalsദുബായ് ഫെസ്റ്റിവൽ
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies