അമേരിക്കയിലെ മിനസോട്ടയിൽ മലയാളിക്ക് വെടിയേറ്റു. പോസ്റ്റൽ വകുപ്പിൽ സൂപ്പർവൈസറായ ജോലി ചെയ്യുന്ന റോയ് വർഗീസിനാണ് വെടിയേറ്റത്. 50-കാരൻ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. പോസ്റ്റൽ വകുപ്പിലെ തന്നെ മറ്റൊരു ജീവനക്കാരനായ 28-കാരനാണ് വെടിവച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. കിഴക്ക് അലാസ്ക അവന്യൂവിനടുത്തുള്ള വെസ്റ്റ് സെവൻത് അവന്യൂവിലെ പോസ്റ്റ് ഓഫീസിൽ ജോലിക്കിടെയാണ് വെടിവയ്പ്പുണ്ടായത്. വെടിവച്ചതിന് പിന്നാലെ 28-കാരൻ ഓടി രക്ഷപ്പെട്ടെങ്കിലും മണിക്കൂറുകൾക്കകം പൊലീസ് കസ്റ്റഡിയിലെടുത്തു.