എറണാകുളം: അങ്കമാലിയിൽ ബാറില്‍ സംഘര്‍ഷത്തിൽ കുത്തേറ്റ യുവാവ് മരിച്ചു. ഇന്നലെ രാത്രി 11.15ഓടെ അങ്കമാലി ടൗണിലെ ‘ഹില്‍സ് പാര്‍ക്ക്’ ബാറിലായിരുന്നു സംഭവം. അങ്കമാലി കിടങ്ങൂര്‍ വലിയോലിപറമ്പില്‍ ആഷിക് മനോഹരനാണ് (32) കൊല്ലപ്പെട്ടത് . കുത്തേറ്റ ആഷിക്കിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നിരവധി കേസുകളില്‍ പ്രതിയാണ് ആഷിക് എന്ന് പറയപ്പെടുന്നു. മറ്റു ചില ഗുണ്ടാ സംഘങ്ങളുമായുള്ള ഏറ്റമുട്ടലിനെ തുടര്‍ന്ന് ക്രമിനല്‍ കേസില്‍പ്പെട്ട ആഷിക് പത്ത് ദിവസം മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. ആഷിക്ക് ബാറിലെത്തിയത് . ഗുണ്ടാ സംഘങ്ങളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കാണ് എന്നാണ് വിവരം.
സംസാരം തർക്കമാകുകയും തുടര്‍ന്ന് കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. ഒമ്പതോളം മുറിവുകള്‍ ആഷിക്കിന്റെ ദേഹത്തുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.സംഭവത്തില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഒളിവില്‍ പോയവരെ പൊലീസ് രാവിലെയോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.