ബിഷ്ണോയി സംഘാം​ഗങ്ങളെ കൈമാറാൻ ട്രൂഡോ തയ്യാറായില്ല; ഇപ്പോൾ അവരുടെ കുറ്റകൃത്യങ്ങൾ കൊണ്ട് കാനഡ പൊറുതിമുട്ടി: ഇന്ത്യ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിഷ്ണോയി സംഘാം​ഗങ്ങളെ കൈമാറാൻ ട്രൂഡോ തയ്യാറായില്ല; ഇപ്പോൾ അവരുടെ കുറ്റകൃത്യങ്ങൾ കൊണ്ട് കാനഡ പൊറുതിമുട്ടി: ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 07:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ-കാനഡ ബന്ധത്തിൽ വഷളാക്കിയ ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഇന്ത്യ. ലോറൻസ് ബിഷ്ണോയി സംഘത്തിലുള്ള പലരും കാനഡയിലുണ്ടെന്നും ഇവരെ ഇന്ത്യയ്‌ക്ക് കൈമാറുന്നതിൽ കാനഡ വിമുഖത കാണിക്കുന്നുവെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. കാനഡയിൽ സുരക്ഷിതരായി കഴിയുന്ന ബിഷ്ണോയി സംഘാംഗങ്ങൾ ഇപ്പോൾ അവിടെ കുറ്റകൃത്യങ്ങളിൽ വ്യാപൃതരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാനഡയിലുള്ള ബിഷ്ണോയി സംഘത്തിൽ ഉൾപ്പെട്ടവരെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിന് വർഷങ്ങളായി ഇന്ത്യ ആവശ്യപ്പെടുകയാണ്. എന്നാൽ കാനഡ ഇതിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കാനഡയിൽ ഇപ്പോൾ ബിഷ്ണോയി ​​സംഘത്തിന്റെ കുറ്റകൃത്യങ്ങൾ വർ​ദ്ധിക്കുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നിട്ട് അവർ എപ്പോഴും ഇന്ത്യയെയാണ് കുറ്റപ്പെടുത്തുന്നതെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

2023 സെപ്റ്റംബർ മുതലാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധത്തിന് വിള്ളൽ വീഴാൻ തുടങ്ങിയത്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കാനഡയിൽ വച്ച് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ ആരംഭിച്ചത്. കൊലപാതകത്തിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരസ്യ ആരോപണം കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിവക്കുകയായിരുന്നു.

നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യയ്‌ക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും ഇന്ത്യയുടെ പങ്ക് തെളിയിക്കുന്ന ഒരു തെളിവുകളും കാനഡ നൽകിയിട്ടില്ലെന്നും രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കിയിരുന്നു. ഇന്ത്യയെ മനഃപൂർവ്വം അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് കാനഡ നടത്തുന്നത്. ആരോപണങ്ങൾക്ക് പിന്നിൽ വോട്ടുബാങ്ക് രാഷ്‌ട്രീയമാണെന്നും അദ്ദേഹം തുറന്നടിച്ചു. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ തെളിവുകൾ നിരത്താൻ കനേഡിയൻ പ്രധാനമന്ത്രിയോട് ഇന്ത്യ ആവർത്തിച്ച് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ വസ്തുതകൾ നിരത്താതെ അവകാശവാദങ്ങൾ മാത്രമാണ് കനേഡിയൻ സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായത്.

ഖാലിസ്ഥാൻ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പങ്കിന് ശക്തമായ തെളിവുകളുണ്ടെന്നും ഇത് ഇന്ത്യയ്‌ക്ക് നൽകിയിട്ടുണ്ടെന്നും അടുത്തിടെ നടന്ന പൊതുപരിപാടിയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അവകാശപ്പെട്ടിരുന്നു. ഇന്ത്യൻ ഹൈകമ്മീഷണർ ഉൾപ്പെടെയുള്ള ആറ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം. എന്നാൽ, ഇന്ത്യയ്‌ക്ക് തെളിവുകളൊന്നും നൽകിയിട്ടില്ലെന്ന് ട്രൂഡോ പിന്നീട് വ്യക്തമാക്കി.

Tags: canadadiplomatic rowBishnoi Gang
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies