രണ്ട് വർഷമായി കോൺഗ്രസ് നേതാക്കളിൽ നിന്നും വലിയ മാനസിക പീഡനങ്ങൾ അനുഭവിക്കുന്നു; രാജി അംഗീകരിച്ചാലുടൻ എല്ലാം തുറന്നുപറയുമെന്ന് ക്യാപ്റ്റൻ അജയ് സിംഗ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ട് വർഷമായി കോൺഗ്രസ് നേതാക്കളിൽ നിന്നും വലിയ മാനസിക പീഡനങ്ങൾ അനുഭവിക്കുന്നു; രാജി അംഗീകരിച്ചാലുടൻ എല്ലാം തുറന്നുപറയുമെന്ന് ക്യാപ്റ്റൻ അജയ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 11:45 am IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ്: കഴിഞ്ഞ രണ്ട് വർഷമായി താൻ കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും വലിയ മാനസിക പീഡനങ്ങൾ നേരിടുകയാണെന്നും, ഇതിനെ കുറിച്ച് ഉടൻ വെളിപ്പെടുത്തലുകൾ നടത്തുമെന്നും പാർട്ടി വിട്ട മുതിർന്ന നേതാവ് ക്യാപ്റ്റൻ അജയ് സിംഗ് യാദവ്. കോൺഗ്രസ് മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് രാജിക്കത്ത് നൽകിയതായി അദ്ദേഹം ഇന്നലെ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ചില നേതാക്കളിൽ നിന്നും കഴിഞ്ഞ രണ്ട് വർഷത്തിനിടെ വളരെ മോശം അനുഭവങ്ങൾ ഉണ്ടായെന്നും, വൈകാതെ തന്നെ ഇവ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തുമെന്നും അജയ് സിംഗ് പറയുന്നു.

” എന്റെ രാജിക്കത്ത് ഇന്നലെ പാർട്ടി നേതൃത്വത്തിന് കൈമാറി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അത് അംഗീകരിക്കുന്നതിനായി ഞാൻ കാത്തിരിക്കുകയാണ്. അതിന് ശേഷം മാദ്ധ്യമങ്ങളെ കാണും. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് പാർട്ടിയിലെ ചില നേതാക്കളിൽ വലിയ രീതിയിൽ മാനസിക പീഡനങ്ങൾ നേരിട്ടു. ഇത് എല്ലാവരോടും ഈ അവസരത്തിൽ തുറന്നു പറയും.

ഞാൻ ഒരു സന്യാസിയല്ല, ഒരു മുഴുവൻ സമയ രാഷ്‌ട്രീയ പ്രവർത്തകനാണ്. അതുകൊണ്ട് തന്നെ കോൺഗ്രസ് എന്റെ രാജി അംഗീകരിക്കുന്ന നിമിഷം തന്നെ ഭാവി പരിപാടികൾ പ്രഖ്യാപിക്കും. ചില നേതാക്കളിൽ നിന്നും ഉണ്ടായ അങ്ങേയറ്റം മോശം അനുഭവത്തെക്കുറിച്ച് ഖാർഗെയെ അറിയിച്ചിട്ടുണ്ട്. എന്റെ രാഷ്‌ട്രീയ ജീവിതത്തെ ഇല്ലാതാക്കാനാണ് ഈ നേതാക്കൾ ശ്രമിച്ചതെന്നും” അജയ് സിംഗ് ആരോപിച്ചു.

എഐസിസി ഒബിസി ഡിപ്പാർട്ട്മെന്റ് ചെയർമാൻ സ്ഥാനത്ത് നിന്നും കോൺഗ്രസിലെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവച്ച് പുറത്തുപോവുകയാണെന്ന പ്രഖ്യാപനം ഇന്നലെയാണ് അജയ് സിംഗ് നടത്തിയത്. തന്റെ കുടുംബത്തിന് കോൺഗ്രസ് പാർട്ടിയുമായി 70 വർഷത്തെ ബന്ധമുണ്ടെന്നും രാജിവച്ച് പുറത്തു പോവുക എന്ന തീരുമാനം ഒരിക്കലും എളുപ്പമുള്ളതായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തിന്റെ പാത തന്നെ താനും പിന്തുടർന്നുവെങ്കിലും സോണിയാ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് ശേഷം പാർട്ടി ഹൈക്കമാൻഡ് അങ്ങേയറ്റം മോശമായി മാത്രമാണ് പെരുമാറിയിട്ടുള്ളതെന്നും അതിൽ നിരാശയുണ്ടെന്നും അജയ് സിംഗ് വ്യക്തമാക്കി.

 

 

Tags: congress leadersFEATURED22-year harassmentCongress president Mallikarjun Kharge
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies