'MADE IN INDIA'; 'Estée Lauder' സൗന്ദര്യ വസ്തുക്കൾ രാജ്യത്ത് നിർമിക്കും; കുറഞ്ഞ വിലയ്ക്ക് മികച്ച ഉത്പന്നങ്ങൾ; പ്രഖ്യാപനവുമായി അമേരിക്കൻ കമ്പനി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘MADE IN INDIA’; ‘Estée Lauder’ സൗന്ദര്യ വസ്തുക്കൾ രാജ്യത്ത് നിർമിക്കും; കുറഞ്ഞ വിലയ്‌ക്ക് മികച്ച ഉത്പന്നങ്ങൾ; പ്രഖ്യാപനവുമായി അമേരിക്കൻ കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 12:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആഭ്യന്തര ഉത്പാദനത്തിനൊരുങ്ങി ന്യൂയോർക്ക് ആസ്ഥാനമായുള്ള എസ്റ്റി ലോഡർ (Estée Lauder). ഉടൻ ആഭ്യന്തര ഉത്പാ​ദനം ആരംഭിക്കുമെന്ന് എസ്റ്റി ലോഡർ കമ്പനീസ് ഇങ്കിന്റെ എക്‌സിക്യൂട്ടീവ് ഗ്രൂപ്പ് പ്രസിഡൻ്റ് സ്റ്റെഫാൻ ഡി ലാ ഫേവറി പറഞ്ഞു. ഇന്ത്യയിലൊരു പങ്കാളിയുമായി ഉത്പന്നങ്ങൾ നിർമിക്കാനൊരുങ്ങുന്നുവെന്ന് മാത്രമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറ‍ഞ്ഞത്.

രാജ്യത്തെ പ്രമുഖ ബ്യൂട്ടി ഇ-കൊമേഴ്‌സ് റീട്ടെയ്‌ലറായ Nykaa-യുമായി ചേർന്ന് Estée Lauder ഇന്ത്യയിൽ വൻ കുതിപ്പാണ് നടത്തുന്നത്. താങ്ങാനാവുന്ന വിലയിൽ, എല്ലാവരിലേക്കും സൗന്ദര്യ വർദ്ധക വസ്തുക്കളെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്റ്റെഫാൻ പറഞ്ഞു. പല തരത്തിലും വലുപ്പത്തിലുമുള്ള നൈക്കയുടെ ഉത്പന്നങ്ങൾ ഇന്ത്യൻ സൗന്ദര്യവിപണിയിൽ സ്ഥാനം പിടിക്കും. ‘മിനി’ ഉത്പന്നങ്ങൾ ഇന്ത്യക്കായി മാത്രമാകും നിർമിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യക്കാരിൽ സൗന്ദര്യബോധം വർദ്ധിച്ചുവെന്നും സൗന്ദര്യവർ‌ദ്ധക വസ്തുക്കളുടെ വിപണി വിപുലമായെന്നും ലോഡർ കമ്പനീസ് ഇങ്കിന്റെ എക്‌സിക്യൂട്ടീവ് ഗ്രൂപ്പ് പ്രസിഡൻ്റ് പറഞ്ഞു. 2009-10 കാലഘട്ടത്തിൽ‌ മാളുകളുടെ എണ്ണം വർദ്ധിച്ചതോടെയാണ് ഇന്ത്യയുടെ സൗന്ദര്യ വിപണിയിൽ കുതിപ്പുണ്ടായത്. 2012-ലാണ് Nykaa ആരംഭിക്കുന്നത്. ഇന്ന് ന​ഗരങ്ങൾ കടന്ന് ​ഗ്രാമങ്ങളിലേക്ക് വരെ Nykaaയുടെ ഉത്പന്നങ്ങളെത്തുന്നു. 19,000 പോസ്റ്റോഫീസുകളിലാണ് Nykaa സേവനം എത്തിച്ച് നൽ‌കുന്നത്. രാജ്യത്തുടനീളം 70 സ്റ്റോറുകളുമുണ്ട്. ഒന്നിലധികം കാരണങ്ങളാൽ ഇന്ത്യ വിൽപന സാധ്യതയുള്ള വിപണിയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യത്ത് സ്ത്രീകളും യുവാക്കളും സൗന്ദര്യ ബേധമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

2028-ഓടെ ഇന്ത്യൻ ബ്യൂട്ടി, പേഴ്‌സണൽ കെയർ വിപണി 21 ബില്യൺ ഡോളറിൽ നിന്ന് 34 ബില്യൺ ഡോളറിലെത്തുമെന്ന് ബ്യൂട്ടി ട്രെൻഡുകളെക്കുറിച്ചുള്ള Nykaaയുടെ സെപ്റ്റംബറിലെ റിപ്പോർട്ട് പറയുന്നു. L’Oréal കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൗന്ദര്യവർദ്ധക കമ്പനിയായ Estée Lauder കമ്പനീസ്, MAC , Bobbi Brown , Clinique തുടങ്ങിയ ബ്രാൻഡുകളിലൂടെ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നു. മേക്കപ്പ്, സ്കിൻ കെയർ, പെർഫ്യൂമുകൾ, ഹെയർ കെയർ ഉൽപന്നങ്ങൾ എന്നിവ നിർമ്മിക്കുന്ന പ്രമുഖ കമ്പനി 20 വർഷത്തോളമായി ഇന്ത്യയിൽ സാന്നിധ്യമറിയിക്കുന്നു. MAC ആണ് രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചത്. തുടർന്ന് ക്ലിനിക് , എസ്റ്റി ലോഡർ എന്നിവയും അടുത്തിടെ യുവാക്കളെ ലക്ഷ്യമിട്ട് ദി ഓർഡിനറിയും പുറത്തിറക്കി.

Tags: Estée Laudersays executive group presidentNykaa
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

Latest News

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies