ദിവ്യയെ മാറ്റിയത് ജനവികാരം ഭയന്ന്; എഡിഎമ്മിനെ കരിവാരി തേച്ച, പരാതിക്കാരനെതിരെയും കേസെടുക്കണം; നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് വി. മുരളീധരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദിവ്യയെ മാറ്റിയത് ജനവികാരം ഭയന്ന്; എഡിഎമ്മിനെ കരിവാരി തേച്ച, പരാതിക്കാരനെതിരെയും കേസെടുക്കണം; നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 04:42 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ജീവൻ നഷ്ടപ്പെട്ടതിന് ശേഷം ജില്ലാ കളക്ടർ ഖേദം രേഖപ്പെടുത്തി, ഒരു കത്ത് അയച്ചിട്ട് എന്താണ് കാര്യമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. മൂന്ന് പതിറ്റാണ്ടോളം സർക്കാർ സർവീസിലൂടെ നാടിനെ സേവിച്ച മനുഷ്യനെയാണ് കമ്യൂണിസ്റ്റ് നേതാവിന്റെ നാവ് അരിഞ്ഞ് വീഴ്‌ത്തിയതെന്നും മുരളീധരൻ പറഞ്ഞു. മലയാലപ്പുഴയിൽ നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനഃസാക്ഷിയുള്ള ഒരാൾക്കും കണ്ടുനിൽക്കാൻ കഴിയാത്ത ഒരു അവസ്ഥയിലൂടെയാണ് നവീൻ ബാബുവിന്റെ കുടുംബം കടന്നുപോകുന്നത്.
കേരളത്തിലെ മുഴുവൻ ആളുകളും അദ്ദേഹത്തിന്റെ കുടുംബത്താടൊപ്പമുണ്ട്. കളക്ടറുടെ ഓഫീസിൽ നടക്കുന്ന ഒരു പരിപാടിയിൽ അനുവാദമില്ലാതെ ആർക്കും കയറി വരാൻ സാധിക്കില്ല. മാദ്ധ്യമപ്രവർത്തകൻ എന്ന പേരിൽ ജില്ലാ കളക്ടറുടെ പ്രസം​ഗം പകർത്തിയതും ആസൂത്രിതമാണ്.

ജനവികാരം ഭയന്നാണ് പി പി ദിവ്യയെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് നടന്നതിന് തന്നെ ധാരാളം ​ദുരൂഹതകൾ ഉണ്ടെന്ന സംശയവും നിലനിൽക്കുന്നുണ്ട്. യാത്രയയപ്പ് ചടങ്ങ് നടത്തുന്നതിനോട് നവീൻ ബാബുവിന് താത്പര്യമില്ലായിരുന്നു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

യാത്രയയപ്പ് ചടങ്ങിന്റെ സമയം പോലും പി പി ദിവ്യയ്‌ക്ക് വേണ്ടി മാറ്റിവച്ചു. സ്ഥാനം ഒഴിഞ്ഞത് കൊണ്ടോ സ്ഥാനത്ത് നിന്ന് മാറ്റിയത് കൊണ്ടോ വിഷയം അവസാനിക്കുന്നില്ല. നിരവധി ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം കിട്ടാനുണ്ട്. ദിവ്യയ്‌ക്കെതിരെ നിയമനടപടികൾ വേഗത്തിലാക്കേണ്ട സമയം കഴിഞ്ഞു. അത് ഇതുവരെ നടന്നിട്ടില്ല.

നവീൻ ബാബുവിനെ കരിവാരി തേച്ച, പരാതിക്കാരനായ പ്രശാന്തിനെതിരെയും കേസെടുക്കേണ്ടതാണ്. ഇതൊരു കൊലപാതകമാണ്. ഇത്രയും വലിയ ആസ്തി അയാൾക്ക് എങ്ങനെയുണ്ടായി, പെട്രോൾ പമ്പ് തുടങ്ങുന്നതിനുള്ള അവകാശം അയാൾക്ക് എങ്ങനെ ലഭിച്ചു. ഇതൊക്കെ അന്വേഷിക്കേണ്ടതുണ്ടെന്നും വി മുരളീധരൻ പറഞ്ഞു.

Tags: pathanamthittav.muraleedharanADMPP Divya
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies