മഹാ വികാസ് അഘാഡിയിൽ തർക്കം മുറുകുന്നു; പ്രധാന മണ്ഡലങ്ങളിൽ അവകാശവാദമുന്നയിച്ച് കോൺഗ്രസും ശിവസേന ഉദ്ധവ് പക്ഷവും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാ വികാസ് അഘാഡിയിൽ തർക്കം മുറുകുന്നു; പ്രധാന മണ്ഡലങ്ങളിൽ അവകാശവാദമുന്നയിച്ച് കോൺഗ്രസും ശിവസേന ഉദ്ധവ് പക്ഷവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 08:13 am IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിൽ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുള്ള തർക്കം മുറുകുന്നു. സംസ്ഥാനത്തെ പ്രധാന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തുന്നത് സംബന്ധിച്ചാണ് കോൺഗ്രസും, ഉദ്ധവ് താക്കറെയുടെ ശിവസേനയും തമ്മിൽ പോര് രൂക്ഷമായിരിക്കുന്നത്. മുംബൈയിലേയും കിഴക്കൻ വിദർഭയിലേയും സീറ്റുകളുടെ പേരിലാണ് തർക്കം.

ശിവസേന പിളർന്നതിന് പിന്നാലെ വിദർഭയിൽ ഉദ്ധവ് പക്ഷത്തിന്റെ സ്വാധീനം കുറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് മേഖലയിൽ ഉദ്ധവ് പക്ഷത്തിന് സീറ്റ് നൽകാൻ കോൺഗ്രസ് വിസമ്മതിക്കുന്നത്. മുംബൈയിലും പ്രധാനപ്പെട്ട രണ്ട് സീറ്റുകൾ ഉദ്ധവ് പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് വലിയ പരാജയം ഏറ്റുവാങ്ങിയ മണ്ഡലങ്ങളാണിത്. സംസ്ഥാനത്ത് ആകെ 28 സീറ്റുകളുടെ പേരിൽ തർക്കങ്ങൾ നിലനിൽക്കുന്നതായി മഹാരാഷ്‌ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പടോലെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഷയം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും എത്രയും വേഗം പരിഹാരമാകുമെന്നും നാനാ പടോലെ പറയുന്നു.

അതേസമയം സീറ്റ് വിഭജനത്തിൽ കോൺഗ്രസിന്റെ മെല്ലെപ്പോക്കിനെ വിമർശിച്ച് ശിവസേന ഉദ്ധവ്പക്ഷം നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. തീരുമാനമെടുക്കുന്നതിൽ കോൺഗ്രസ് കാലതാമസം വരുത്തുകയാണെന്നും, പ്രധാനപ്പെട്ട പല മണ്ഡലങ്ങളുടേയും കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും സഞ്ജയ് റാവത്ത് പറയുന്നു. ” തെരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കുകയാണ്. മുന്നിൽ ഇനി അധികം സമയമില്ല. പക്ഷേ ഇവിടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് തീരുമാനം എടുക്കാനുള്ള പ്രാപ്തി ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. കാരണം അവർ വലിയൊരു പട്ടിക ഉണ്ടാക്കി ഡൽഹിയിലേക്ക് അയച്ചു കൊടുത്തുകൊണ്ടേ ഇരിക്കുകയാണ്. ഇക്കാര്യത്തിൽ ഞങ്ങൾക്ക് എത്രയും വേഗം തീരുമാനങ്ങൾ അറിയേണ്ടതുണ്ട്.

രാഹുൽ ഗാന്ധി ഉൾപ്പെടെ മുതിർന്ന നേതാക്കളുമായി ഈ വിഷയം സംസാരിച്ചിട്ടുണ്ട്. കാര്യങ്ങളിൽ എത്രയും വേഗം തീരുമാനം എടുക്കണമെന്ന് അവരോട് ആവശ്യപ്പെട്ടതായും” സഞ്ജയ് റാവത്ത് പറഞ്ഞു. കാര്യങ്ങളിൽ തീരുമാനമാകുന്നില്ലെന്ന സഞ്ജയ് റാവത്തിന്റെ പരാമർശത്തിനെതിരെ നാനാ പടോലെയും രംഗത്തെത്തിയിട്ടുണ്ട്. സീറ്റ് വിഭജനത്തിൽ തർക്കങ്ങൾ ഉണ്ടെന്നത് യാഥാർത്ഥ്യമാണെന്നും, അന്തിമ തീരുമാനം എടുക്കുന്നത് രാഹുലും മല്ലികാർജ്ജുൻ ഖാർഗെയും തന്നെ ആയിരിക്കുമെന്നും നാനാ പടോലെ പറയുന്നു. ഇതിൽ മാറ്റം ഉണ്ടാകില്ലെന്നും, സഞ്ജയ് റാവത്തിന്റെ മറ്റ് വിമർശനങ്ങളോട് പ്രതികരിക്കുന്നില്ലെന്നും നാനാ പടോലെ പറഞ്ഞു.

Tags: CongressMaharashtra OppositionUddhav Senaseat shareMaha Vikas Aghadi
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies