'കൊലയ്ക്ക് കൊടുത്തിട്ടുള്ള കുമ്പസാരമൊന്നും കേൾക്കേണ്ട'; പിന്നിൽ വൻ ​ഗൂഢാലോചന; കളക്ടർക്കെതിരെ നവീൻ ബാബുവിൻ്റെ കുടുംബം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കൊലയ്‌ക്ക് കൊടുത്തിട്ടുള്ള കുമ്പസാരമൊന്നും കേൾക്കേണ്ട’; പിന്നിൽ വൻ ​ഗൂഢാലോചന; കളക്ടർക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 09:24 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ ​ഗുരുതര ആരോപണവുമായി എഡ‍ിഎം നവീൻ ബാബുവിന്റെ കുടുംബം. പ്രശാന്തന്റെ പരാതിക്ക് പിന്നിൽ വലിയ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിൽ മുഖ്യപങ്ക് കളക്ടർക്കുണ്ടെന്നാണ് കരുതുന്നതെന്ന് നവീൻ ബാബുവിന്റെ അമ്മാവൻ ബാലകൃഷ്ണൻ പറഞ്ഞു. കളക്ടറും എഡിഎമ്മുമായുള്ള ഔദ്യോ​ഗിക ബന്ധം സൗഹൃദപരമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ച മുൻപാണ് നവീൻ നാട്ടിൽ അവധിക്കെത്തിയത്. ഒരു പരുവത്തിലാണ് പോകുന്നത്, ബുദ്ധിമുട്ടാണ്. എങ്ങനെയെങ്കിലും സ്ഥലമാറ്റം കിട്ടി പോരാമല്ലോയെന്നോർ‌ത്ത് ആരോടും ഒന്നും പറയാത്തതാണ്. പലകാര്യങ്ങളും നിയമം വെട്ടിച്ച് ചെയ്യാൻ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും നവീൻ പറഞ്ഞിരുന്നതായി ബാലകൃഷ്ണൻ പറഞ്ഞു. ചിലതിന് കണ്ണടച്ച് കൊടുത്തില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കും. അതുകൊണ്ട് ഒരു പരുവത്തിൽ നിൽക്കുകയാണെന്ന് നവീൻ പറഞ്ഞിരുന്നതായി ബാലകൃഷ്ണൻ വെളിപ്പെടുത്തി.

അവധി നൽ‌കുന്നതിലും കടുത്ത നിയന്ത്രണം ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അവധി നൽകി നാട്ടിലെത്തിയാൽ വേ​ഗം എത്താൻ പറഞ്ഞ് വിളിക്കും. ജോലിക്കെത്തിയാൽ എല്ലാ ജോലിയും നവീനെ ഏൽപ്പിച്ച് പോകുന്ന കളക്ടറാണ്. ഇതിന് പിന്നിലുള്ള ​ഗൂഢാലോചനയിൽ കളക്ടർക്കും പങ്കുണ്ടെന്നാണ് സംശയം. സംസ്കാര ചടങ്ങിൽ കളക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്റെ കാരണവും ഇതുതന്നെ. സത്യന്ധനായ ഉദ്യോ​ഗസ്ഥനെ കൊലയ്‌ക്ക് കൊടുത്തിട്ടുള്ള കുമ്പസാരമൊന്നും ഞങ്ങൾക്ക് കേൾക്കേണ്ടെന്നും അമ്മാവൻ പറ‍ഞ്ഞു.

സ്ഥലംമാറ്റം വൈകിക്കുന്നതിൽ നവീന് ബുദ്ധിമുട്ടുണ്ടായിരുന്നു. നവീനൊപ്പം പോയവരെല്ലാം ട്രാൻസ്ഫർ വാങ്ങി നാട്ടിലെത്തി. അവന് മാത്രം ട്രാൻസ്ഫർ കൊടുക്കാതിരുന്നപ്പോഴാണ് ഇടപെട്ടത്. പാർട്ടി ജില്ലാ സെക്രട്ടറി വഴിയാണ് ബന്ധപ്പെട്ടതെന്നും അമ്മാവൻ പറഞ്ഞു. നല്ല ഉദ്യോ​ഗസ്ഥനാണെന്നും സേവനം ഇവിടെ ആവശ്യമാണെന്നും പറഞ്ഞാണ് സ്ഥലമാറ്റം വൈകിപ്പിച്ചത് എന്നായിരുന്നു വിശദീകരണം. സ്ഥലമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിപ്പിച്ചെന്നും നവീൻ പറഞ്ഞിരുന്നതായി ബാലകൃഷ്ണൻ ഓർമിച്ചു.

ഇതിനിടെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിന്ന് കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ നീക്കി. പകരം ലാൻ്റ് റവന്യു ജോയിൻ്റ് കമ്മീഷണർ ​ഗീതാ ഐഎഎസിനാണ് അന്വേഷണ ചുമതല. കലക്ടർക്ക് എതിരെ ആരോപണം വന്നതോടെ ആണ് കൂടുതൽ അന്വേഷണചുമതല മറ്റൊരാളെ ഏൽപിച്ചത്.

Tags: balakrishnanNaveen babuKannur admArun K VijayanKannur Collector
Share
Tweet
SendShare

More News from this section

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

Latest News

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies