പകരക്കാരനായി ഇറങ്ങി, 11 മിനിറ്റിൽ ഹാട്രിക്; ആരാധകരെ ആവേശത്തിലാക്കി മെസി; റെക്കോഡ് നേട്ടവുമായി ഇന്റർ മിയാമി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പകരക്കാരനായി ഇറങ്ങി, 11 മിനിറ്റിൽ ഹാട്രിക്; ആരാധകരെ ആവേശത്തിലാക്കി മെസി; റെക്കോഡ് നേട്ടവുമായി ഇന്റർ മിയാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 11:58 am IST
Facebook
Twitter
WhatsAppTelegram

പകരക്കാരനായി ഇറങ്ങി 11 മിനിറ്റിനുളളിൽ ഗ്രൗണ്ടിൽ മിന്നൽപിണറായി ഹാട്രിക് നേടി സൂപ്പർ താരം ലയണൽ മെസി. മേജർ ലീഗ് സോക്കറിൽ സ്വന്തം ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയായിരുന്നു മെസിയുടെ തകർപ്പൻ പ്രകടനം. ന്യൂ ഇംഗ്ലണ്ട് റെവല്യൂഷൻ ആയിരുന്നു എതിരാളികൾ. മെസിയുടെ ഹാട്രിക് മികവിൽ ഇന്റർ മിയാമി 6-2 ന് വിജയിക്കുകയും ചെയ്തു.

ചൊവ്വാഴ്ച ബൊളീവിയയ്‌ക്കെതിരെ നടന്ന മത്സരത്തിലും അർജന്റീനയ്‌ക്ക് വേണ്ടി മെസി ഹാട്രിക് നേടിയിരുന്നു. ജൂലൈയിൽ നടന്ന കോപ്പ അമേരിക്ക കിരീട പോരാട്ടത്തിനിടെ മെസിയുടെ കണങ്കാലിന് പരിക്കേറ്റിരുന്നു. രണ്ട് മാസം കളിക്കളത്തിൽ നിന്ന്് വിട്ടുനിന്ന ശേഷമാണ് ഈ തിരിച്ചുവരവ്. പരിക്കും അർജന്റീനയുടെ മത്സരങ്ങളും മൂലം ഇന്റർമിയാമിയുടെ മേജർ ലീഗ് സോക്കറിലെ 15 കളികൾ മെസിക്ക് നഷ്ടമാകുകയും ചെയ്തിരുന്നു.

ഇതോടെ മേജർ സോക്കർ ലീഗിൽ മെസിയുടെ ഗോളുകൾ 19 കളികളിൽ നിന്ന് 20 എന്ന നിലയിലേക്ക് ഉയർന്നു. ലൂയിസ് സുവാരസ് 27 കളികളിൽ നിന്ന് 20 ഗോളുകളുമായി ഒപ്പമുണ്ട്.

ഈ വിജയത്തോടെ ഇന്റർമിയാമിയുടെ എംഎൽഎസിലെ പോയിന്റ് നിലയും റെക്കോർഡിലെത്തി. സീസണിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമെന്ന റെക്കോഡാണ് സ്വന്തമാക്കിയത്. 74 പോയിന്റുകളാണുളളത്. ന്യൂ ഇംഗ്ലണ്ട് 2021 ൽ കുറിച്ച 73 പോയിന്റുകളെന്ന റെക്കോഡാണ് പഴങ്കഥയാക്കിയത്.

കളിയുടെ തുടക്കത്തിൽ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷൻ ആയിരുന്നു ആധിപത്യം നേടിയിരുന്നത്. രണ്ടാം മിനിറ്റിൽ അർജന്റൈൻ വിംഗർ ലൂക്ക ലങ്കോണിയിലൂടെ അവർ മുന്നിലെത്തി. 34 ാം മിനിറ്റിൽ കൊളംബിയൻ താരം ഡൈലാൻ ബൊറേറോയിലൂടെ ലീഡ് ഉയർത്തി ഇന്റർമിയാമിയെ സമ്മർദ്ദത്തിലാക്കി. ഇതോടെ മെസിക്കായി ഗാലറിയിൽ ആരാധകരും മുറവിളി തുടങ്ങി. പക്ഷെ തുടരെ രണ്ട് ഗോളുകൾ നേടി ലൂയിസ് സുവാരസ് ഇന്റർ മിയാമിയെ ഒപ്പമെത്തിച്ചിരുന്നു. 40, 43 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഗോളുകൾ.

58 ാം മിനിറ്റിൽ ബെഞ്ചമിൻ ക്രമാഷി ഇന്റർമിയാമിയെ മുന്നിലെത്തിച്ചു. ഇതിന് ശേഷമായിരുന്നു 78 ാം മിനിറ്റിൽ മെസിയുടെ ആദ്യ ഗോൾ. മൂന്ന് മിനിറ്റിനുളളിൽ രണ്ടാം ഗോളും മെസിയുടെ കാലുകളിൽ നിന്ന് പിറന്നു. 89 ാം മിനിറ്റിൽ സുവാരസിന്റെ സഹായത്തോട ഹാട്രിക് തികച്ചു.

Tags: ഇന്റർ മിയാമിSports Updatelionel messiINTER MIAMIMajor league soccerMessi Majicകോപ്പ അമേരിക്കലയണൽ മെസിന്യൂ ഇംഗ്ലണ്ട് റെവല്യൂഷൻ
Share
Tweet
SendShare

More News from this section

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വന്‍ തിരിച്ചടി; 115 സാമ്പത്തിക ആരോപണങ്ങളില്‍ 114ലും കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

Latest News

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies