കിഫ്ബി മസാല ബോണ്ട് കേസ്: മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ പ്രധാന തെളിവുകൾ ശേഖരിച്ച് ഇഡി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിഫ്ബി മസാല ബോണ്ട് കേസ്: മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ പ്രധാന തെളിവുകൾ ശേഖരിച്ച് ഇഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 09:19 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി ഡോ.തോമസ് ഐസക്കിനെതിരെ പ്രധാന തെളിവുകൾ ശേഖരിച്ച് ഇഡി. വിദേശത്തുനിന്നും മസാല ബോണ്ട് പുറപ്പെടുവിച്ച തീരുമാനത്തിന്റെ പ്രധാന പങ്കാളി തോമസ് ഐസക്കാണെന്ന് വ്യക്തമാക്കുന്ന രേഖകളും, മൊഴികളുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.

ധനമന്ത്രി എന്ന നിലയിൽ കിഫ്ബിയുടെ വൈസ് ചെയർമാനും, എക്‌സിക്യുട്ടീവ് കമ്മിറ്റി ചെയർമാനുമായിരുന്നു തോമസ് ഐസക്. വിദേശത്ത് മസാല ബോണ്ട് പുറപ്പെടുവിച്ചതിലൂടെ 2150 കോടി രൂപയാണ് സമാഹരിച്ചത്. 100 കോടി രൂപ വരെ ചിലവ് വരുന്ന പദ്ധതികൾക്ക് എക്‌സിക്യുട്ടീവ് കമ്മിറ്റിയും, ഇതിലധികം തുക അനുവദിക്കേണ്ട പദ്ധതികൾക്ക് ജനറൽ ബോഡിയുമാണ് അനുമതി നൽകിയിരുന്നതെന്നായിരുന്നു കിഫ്ബിയുടെ വിശദീകരണം. ഗവേണിംഗ് ബോഡിയുടെയും, എക്‌സിക്യുട്ടീവ് കമ്മറ്റികളുടെയും വിവരങ്ങളും പൂർണമായും ഇഡി ശേഖരിച്ചിട്ടുണ്ട്.

എന്നാൽ ഇ ഡി അന്വേഷണവുമായി തുടർച്ചയായി നിസഹകരിക്കുന്ന തോമസ് ഐസക്കിന്റെ വിശദമായ മൊഴി രേഖപ്പെടുത്താൻ ഇതുവരെ കഴിയാത്തത് അന്വേഷണ പുരോഗതിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കേസിൽ തനിക്കെതിരായ ഇ ഡി അന്വേഷണം ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള തോമസ് ഐസക്കിന്റെ ഹർജി കോടതിയുടെ പരിഗണനയിലാണ്. അന്വേഷണത്തിന്റെ ഭാഗമായി എട്ടുതവണ ചോദ്യം ചെയ്യലിനെത്താൻ സമൻസുകൾ അയച്ചിട്ടും തോമസ് ഐസക് ഒരു തവണ പോലും ഹാജരായിട്ടില്ല.

ഒടുവിൽ ഏപ്രിൽ രണ്ടിന് ഹാജരാകാനായിരുന്നു സമൻസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതിനാൽ തിരഞ്ഞെടുപ്പ് കാലത്ത് ചോദ്യം ചെയ്യലൊഴിവാക്കാൻ ഹൈക്കോടതിയും നിർദ്ദേശിച്ചിരുന്നു. ഇഡിക്ക് മുന്നിൽ ഹാജരാകാൻ ബാധ്യതയില്ലെന്നാണ് ഐസക്കിന്റെ വാദം. കേസ് കോടതിയുടെ പരിഗണനയിലായതിനാലാണ് കടുത്ത നടപടികളിൽ നിന്ന് ഇഡി പിന്തിരിയുന്നത്.

കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. കോടതി നിർദ്ദേശങ്ങളനുസരിച്ചാകും ഇഡിയുടെ തുടർ നീക്കങ്ങൾ.

Tags: കിഫ്ബിED EnquiryMasala Bond IssueDr. Thomas IsaacKerala Ex Ministerകിഫ്ബി മസാല ബോണ്ട്KIFB Kerala
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies