ദുബായ്: മദ്ധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് സൂപ്പർമാര്‍ക്കറ്റ് ശൃംഖലകളില്‍ ഒന്നായ ലുലു റീട്ടെയില്‍ ഹോള്‍ഡിങ്‌സ് പ്രാരംഭ ഓഹരി വില്പനക്ക് ഒരുങ്ങുന്നു. കമ്പനിയുടെ 25 ശതമാനം ഓഹരികളാകും വിറ്റഴിക്കുക.
ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ അഞ്ച് വരെയാണ് നടക്കുന്ന ഐപി ഓ കാലയളവ്. ഈ സമയം കൊണ്ട് 258.2 കോടി ഓഹരികളാകും വിറ്റഴിക്കുക. പ്രമുഖ മലയാളി പ്രവാസി വ്യവസായിയായ എം.എ യുസഫലി സ്ഥാപിച്ച ലുലുവിന് ജിസിസി രാജ്യങ്ങളിലായി 260 ലധികം സ്റ്റോറുക ളും ഇന്ത്യ, ഇന്താനേഷ്യ തുടങ്ങിയ രാജ്യങ്ങളിലായി നിരവധി ഷോപ്പിങ് മാളുകളുമുണ്ട്.
ചെറുകിട നിക്ഷേപകര്‍ക്ക് 10 ശതമാനം ഓഹരികൾ നീക്കിവെയ്‌ക്കും. ആകെ വിൽക്കുന്ന ഓഹരികളിൽ 89 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും(ക്യുഐപി) ഒരു ശതമാനം ജീവനക്കാര്‍ക്കും നൽകും.
സൗദി അറേബ്യയില്‍ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഐ പി എന്നോ എന്നാണ് അറിയുന്നത്. നവംബര്‍ 14ന് അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ഓഹരി ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐപിഒ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത് അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്‌സ് എന്‍ബിഡി ക്യാപിറ്റല്‍, എച്ച്എസ്ബിസി ബാങ്ക് മിഡില്‍ ഈസ്റ്റ്, ദുബായ് ഇസ്ലാമിക് ബാങ്ക് തുടങ്ങിയവയായിരിക്കും.















