വഖഫ് ബിൽ; സംയുക്ത പാർലമെന്ററി സമിതി യോഗത്തിൽ കയ്യാങ്കളിയുമായി തൃണമൂൽ എംപി; ചില്ലുകുപ്പി എറിഞ്ഞുടച്ചു; പിന്നാലെ സസ്‌പെൻഷൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വഖഫ് ബിൽ; സംയുക്ത പാർലമെന്ററി സമിതി യോഗത്തിൽ കയ്യാങ്കളിയുമായി തൃണമൂൽ എംപി; ചില്ലുകുപ്പി എറിഞ്ഞുടച്ചു; പിന്നാലെ സസ്‌പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 05:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:വഖഫ് ബില്ലിനെക്കുറച്ച് ചർച്ച ചെയ്യാൻ ചേർന്ന സംയുക്ത പാർലമെന്ററി സമിതിയുടെ യോഗത്തിൽ കയ്യാങ്കളിയുമായി തൃണമൂൽ എംപി. പാർട്ടി എംപിയായ കല്യാൺ ബാനർജിയാണ് വാഗ്വാദത്തിനിടെ വെളളം നിറച്ചുവെയ്‌ക്കുന്ന ചില്ലുകുപ്പി മേശയിൽ എറിഞ്ഞു പൊട്ടിച്ചത്. കുപ്പിയുടെ ഗ്ലാസ് പൊട്ടി കല്യാൺ ബാനർജിയുടെ കൈയ്യിൽ തറച്ച് മുറിവേൽക്കുകയും ചെയ്തു.

ചില്ലുകുപ്പി എറിഞ്ഞുടച്ചതിന് പിന്നാലെ പാർലമെന്ററി സമിതിയുടെ ചെയർപേഴ്‌സണും എംപിയുമായ ജഗദംബികാ പാലിന് നേരെ അസഭ്യവർഷവും നടത്തി. സംഭവത്തെ തുടർന്ന് ശിക്ഷാ നടപടിയായി സംയുക്ത പാർലമെന്ററി സമിതിയുടെ ഒരു യോഗത്തിൽ നിന്ന് കല്യാൺ ബാനർജിയെ സസ്‌പെൻഡ് ചെയ്തു. ലോക്‌സഭാ ചട്ടം 261, 374(1)(2) പ്രകാരമാണ് കല്യാൺ ബാനർജിയെ സസ്‌പെൻഡ് ചെയ്തത്.

സസ്‌പെൻഡ് ചെയ്യാനുളള പ്രമേയം വോട്ടിനിട്ടപ്പോൾ ഒൻപത് പേർ അനുകൂലിച്ചു. എട്ട് പേർ നടപടിയെ എതിർത്തു. ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയുമായി നടന്ന വാക്കുതർക്കമാണ് കല്യാൺ ബാനർജിയുടെ ക്ഷമ നശിപ്പിച്ചത്.

വഖഫ് ബില്ലിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് റിട്ടയേർഡ് ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായങ്ങൾ കേൾക്കുന്നതിനിടെയാണ് പ്രതിപക്ഷ അംഗങ്ങൾ ബഹളമുണ്ടാക്കിയത്. അവർക്ക് ബില്ലിൽ എന്ത് കാര്യമെന്ന് ചോദിച്ചായിരുന്നു നടപടികൾ അലങ്കോലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ന്യൂനപക്ഷകാര്യമന്ത്രാലയത്തിൽ നിന്നുളള ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും സമിതി കേട്ടിരുന്നു.

ബില്ല് രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആയിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ വാദം. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ഉൾപ്പെടെയുളളവരും ഉണ്ടായിരുന്നു. ബില്ലിനെ വിമർശിച്ച് ഒരു മണിക്കൂറോളം ഒവൈസി സംസാരിച്ചിരുന്നു. മുസ്ലീം ലീഗ് എംപിമാരുടെ പ്രതിനിധിസംഘം ഉൾപ്പെടെ ബില്ലിനെക്കുറിച്ച് അഭിപ്രായം അറിയിക്കാൻ എത്തിയിരുന്നു. എന്നാൽ വഖഫ് സ്വത്തുക്കളുടെ പരിപാലനത്തിൽ സുതാര്യത കൊണ്ടുവരാൻ ബില്ല് അനിവാര്യമാണെന്ന നിലപാടാണ് ഭരണപക്ഷ അംഗങ്ങൾ സ്വീകരിച്ചത്.

Tags: Kalyan Banarjee TMCWaqf Board BillJPC Meetingതൃണമൂൽ എംപികല്യാൺ ബാനർജിജഗദംബികാ പാൽവഖഫ് ബിൽ
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies