കാസര്‍കോട്: വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്തെ റോപ് വേയിലുണ്ടായ അപകടത്തില്‍ ജീവനക്കാരന്‍ മരിച്ചു. ചാമുണ്ഡി സ്വദേശി സനൂപ് കൃഷ്ണന്‍ ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് അപകടം. റാണിപുരത്തെ റോപ് വേയില്‍ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു സനൂപ്.
സഞ്ചാരികളെ റോപ് വേയില്‍ കയറ്റുന്നതിനിടെ സനൂപ് താഴേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മൃതശരീരം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രാജപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.















