പരസ്പരം ആശ്ലേഷിച്ച് സൗഹൃദം പുതുക്കി മോദിയും പുടിനും; കൂടിക്കാഴ്ചയിൽ യുക്രെയ്ൻ സംഘർഷം വീണ്ടും ചർച്ചയായി
Saturday, September 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരസ്പരം ആശ്ലേഷിച്ച് സൗഹൃദം പുതുക്കി മോദിയും പുടിനും; കൂടിക്കാഴ്ചയിൽ യുക്രെയ്ൻ സംഘർഷം വീണ്ടും ചർച്ചയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 05:53 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ- റഷ്യ സൗഹൃദബന്ധം ഉറച്ചതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പുടിൻ പറഞ്ഞു. പരസ്പരം ആലിംഗനം ചെയ്താണ് ഇരുനേതാക്കളും സൗഹൃദ ത്തിന്റെ ആഴം തുറന്നുകാട്ടിയത്. 16-ാമത് ബ്രികസ് ഉച്ചകോടിക്കായി റഷ്യയിലെത്തിയതായിരുന്നു പ്രധാനമന്ത്രി.

മോദി- പുടിൻ കൂടിക്കാഴ്ചയിൽ യുക്രെയ്ൻ സംഘർഷവും ചർച്ചയായി. ചർച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യ മുൻകൈ എടുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. റഷ്യ- യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കപ്പെടുമെന്ന് വിശ്വാസമുണ്ടെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യയുടെ ഭാഗത്ത് നിന്നും എല്ലാവിധ പിന്തുണയും നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

റഷ്യ- ഇന്ത്യ ബന്ധം വിശിഷ്ടമാണെന്നും ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം ദൃഢപ്പെടുത്തുന്നതിനും ഇന്ത്യ നൽകുന്ന പിന്തുണയ്‌ക്കും സന്തോഷമുണ്ടെന്നും പുടിൻ അറിയിച്ചു. ബ്രിക്‌സ് ഉച്ചകോടിയുടെ അവസാനത്തിൽ കാസൻ പ്രഖ്യപനവുമുണ്ടാകുമെന്നും പുടിൻ പറഞ്ഞു. പ്രഖ്യാപനത്തിൽ പുതിയ അഞ്ച് ബ്രിക്‌സ് അംഗങ്ങളെ കൂടി ചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

A connect like no other!

Thankful for the welcome in Kazan. The Indian community has distinguished itself all over the world with their accomplishments. Equally gladdening is the popularity of Indian culture globally. pic.twitter.com/5Tc7UAF9z3

— Narendra Modi (@narendramodi) October 22, 2024

ഈ വർഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി റഷ്യയിലെത്തുന്നത്. ജൂലൈ 22 ന് ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിക്ക് പരമോന്നത ബഹുമതി നൽകി റഷ്യ ആദരിച്ചിരുന്നു. ഇന്ത്യക്കും റഷ്യക്കും പുറമെ ബ്രസീൽ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

മൂന്ന് മാസത്തിനിടയിലെ രണ്ടാം സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുളള ആഴത്തിലുളള സൗഹൃദവും അടുത്ത സഹകരണവുമാണ് വ്യക്തമാക്കുന്നതെന്ന് മോദി പറഞ്ഞു. ജൂലൈയിൽ നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് ഓർമ്മിപ്പിച്ച പുടിൻ എല്ലാ അവസരങ്ങളിലും നല്ല ചർച്ചകളാണ് നടന്നിട്ടുളളതെന്നും ചൂണ്ടിക്കാട്ടി. തന്റെ ക്ഷണം സ്വീകരിച്ച് കാസനിൽ എത്തിയതിനും മോദിക്ക് പുടിൻ നന്ദി പറഞ്ഞു.

Tags: President Vladimir Putinpm modi16th BRICS Summit
Share
Tweet
SendShare

More News from this section

‘ബ്രിക്സ് ആര്‍ക്കും എതിരല്ല’; യുഎന്‍ പരിഷ്‌കരണം മുതല്‍ ഹോര്‍മുസ് വരെ, ആഗോള വേദിയില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

വൈറല്‍ റീലിനായി കുത്തൊഴുക്കിലേക്ക് എസ്യുവി; സോനമാര്‍ഗില്‍ യുവാക്കള്‍ കുടുങ്ങി, രക്ഷിച്ചത് പൊലീസും നാട്ടുകാരും

ആറ് വര്‍ഷത്തിന് ശേഷം ചൈനീസ് വിമാനം വീണ്ടും ഡല്‍ഹിയില്‍; സെപ്റ്റംബര്‍ 21 മുതല്‍ ഗ്വാങ്ഷൗഡല്‍ഹി സര്‍വീസ്, ഷിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ നിര്‍ണായക നീക്കം

മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം 86 വർഷം പഴക്കമുള്ള സെൻട്രൽ തിയേറ്ററിൽ വൻ തീപിടിത്തം; ആളപായമില്ല

ഡൽഹിയിലേക്ക് ഉറ്റുനോക്കി ലോകം; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം

ഒഎംആര്‍ ഷീറ്റ് ക്രമക്കേട്; പണ ഇടപാട് ആരോപണം; ഉത്തരാഖണ്ഡില്‍ ഇഡി റെയ്ഡ്; മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടില്‍ നിന്നും 32 ലക്ഷം രൂപയും സ്വര്‍ണവും കണ്ടെത്തി

Latest News

തീവണ്ടിയാത്രക്കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പരാതി; ടിക്കറ്റ് പരിശോധകന്‍ അറസ്റ്റില്‍

ഗര്‍ഭിണിയാണെന്ന സംശയം, പിന്നാലെ വാക്കുതര്‍ക്കം; അട്ടപ്പാടി ഇരട്ടക്കൊലയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

സുപ്രിയയുടെ ഹാട്രിക്ക്, കൊറിയയെ തകര്‍ത്ത് ഇന്ത്യ! ജൂനിയര്‍ ഏഷ്യാ കപ്പ് ഫൈനലില്‍

ഗണേശ ചതുര്‍ത്ഥി തിരക്ക്; ഹുബ്ബള്ളി–തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ

രാജിവെച്ചെന്ന് പരിശീലകന്‍; അംഗീകരിക്കില്ലെന്ന് പ്രസിഡന്റ്, ഫെനര്‍ബാഷെയില്‍ നാടകീയ നീക്കം

‘കടല്‍പാതകള്‍ സുരക്ഷിതമാകണം’; ഹോര്‍മുസ് പ്രതിസന്ധിക്കിടെ ബ്രിക്‌സ് വേദിയില്‍ നിലപാട് വ്യക്തമാക്കി മോദി, ഇന്ത്യയുടെ സാമ്പത്തിക ശക്തിയും ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല

വൈദ്യുതി നിയന്ത്രണം; സമയം ദീര്‍ഘിപ്പിച്ച് കെഎസ്ഇബി; വൈകിട്ട് 6:15 മുതല്‍ 12:45 വരെ വിവിധ ഘട്ടങ്ങളിലായി വൈദ്യുത നിയന്ത്രണം ആവശ്യം വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies