ആറ് വര്‍ഷത്തിന് ശേഷം ചൈനീസ് വിമാനം വീണ്ടും ഡല്‍ഹിയില്‍; സെപ്റ്റംബര്‍ 21 മുതല്‍ ഗ്വാങ്ഷൗഡല്‍ഹി സര്‍വീസ്, ഷിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ നിര്‍ണായക നീക്കം
Saturday, September 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആറ് വര്‍ഷത്തിന് ശേഷം ചൈനീസ് വിമാനം വീണ്ടും ഡല്‍ഹിയില്‍; സെപ്റ്റംബര്‍ 21 മുതല്‍ ഗ്വാങ്ഷൗഡല്‍ഹി സര്‍വീസ്, ഷിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ നിര്‍ണായക നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2026, 01:56 pm IST
Facebook
Twitter
WhatsAppTelegram

ബെയ്ജിങ്: ആറ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ചൈന സതേണ്‍ എയര്‍ലൈന്‍സ്. സെപ്റ്റംബര്‍ 21 മുതല്‍ ഗ്വാങ്ഷൗ-ന്യൂഡല്‍ഹി റൂട്ടിലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് 18-ാമത് ബ്രിക്‌സ് ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ ദിവസമാണ് പ്രഖ്യാപനം. ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം, ഗ്വാങ്ഷൗവില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള സര്‍വീസ് സെപ്റ്റംബര്‍ 21 മുതല്‍ പുനരാരംഭിക്കും. ഇതോടെ ദക്ഷിണേഷ്യയിലെ വിവിധ കേന്ദ്രങ്ങളിലേക്കായി എട്ട് റൗണ്ട് ട്രിപ്പ് റൂട്ടുകളില്‍ ആഴ്ചയില്‍ 100ലേറെ സര്‍വീസുകള്‍ ചൈന സതേണ്‍ നടത്തും.

ചൈന സതേണിന്റെ തിരിച്ചുവരവ് ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വ്യോമഗതാഗതം ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുന്നതിന്റെ മറ്റൊരു പ്രധാന ചുവടുവയ്പ്പാണ്. കോവിഡ് കാലത്ത് നിര്‍ത്തിവച്ച നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നും പുനരാരംഭിക്കാന്‍ വൈകുകയായിരുന്നു. ഇന്ത്യ-ചൈന ബന്ധത്തില്‍ അടുത്തിടെ വീണ്ടും ഇടപെടലുകള്‍ ശക്തമാകുന്നതിനിടെയാണ് വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നത്. 2026ല്‍ ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്ന നടപടികള്‍ വേഗത്തിലായി. ഏപ്രിലില്‍ എയര്‍ ചൈന ബെയ്ജിങ്ഡല്‍ഹി സര്‍വീസ് പുനരാരംഭിച്ചു. ചൈന ഈസ്റ്റേണ്‍ ഏപ്രില്‍ 18ന് കുന്‍മിങ്‌കൊല്‍ക്കത്ത സര്‍വീസും പുനഃസ്ഥാപിച്ചിരുന്നു.

ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോയും ചൈനയിലേക്കുള്ള സര്‍വീസുകള്‍ ശക്തമാക്കി. മാര്‍ച്ച് 30ന് കൊല്‍ക്കത്ത-ഷാങ്ഹായ് റൂട്ടില്‍ പ്രതിദിന നോണ്‍സ്റ്റോപ്പ് സര്‍വീസ് ആരംഭിച്ചു. കൊല്‍ക്കത്തഗ്വാങ്ഷൗ സര്‍വീസിന് പിന്നാലെ ഡല്‍ഹിയില്‍ നിന്നുള്ള ചൈന സര്‍വീസുകളും ഇന്‍ഡിഗോ പുനഃസ്ഥാപിച്ചിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വിവിധ റൂട്ടുകളില്‍ സര്‍വീസുകള്‍ വീണ്ടും സജീവമായത്.

18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ശനിയാഴ്ച ന്യൂഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തും. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവും ജനറല്‍ ഓഫീസ് ഡയറക്ടറുമായ കായ് ചി, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി എന്നിവരും ഷിയുടെ പ്രതിനിധി സംഘത്തിലുണ്ട്. അതിര്‍ത്തി വിഷയങ്ങളുള്‍പ്പെടെ വര്‍ഷങ്ങളായി നിലനിന്ന സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ-ചൈന ബന്ധത്തില്‍ ക്രമേണ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ഷിയുടെ സന്ദര്‍ശനവും നേരിട്ടുള്ള വിമാന സര്‍വീസുകളുടെ പുനഃസ്ഥാപനവും ശ്രദ്ധ നേടുന്നത്.

Tags: bricsGuangzhou-New Delhi flightsresume after six-yearPM Modi-Xi meet
Share
Tweet
SendShare

More News from this section

വൈറല്‍ റീലിനായി കുത്തൊഴുക്കിലേക്ക് എസ്യുവി; സോനമാര്‍ഗില്‍ യുവാക്കള്‍ കുടുങ്ങി, രക്ഷിച്ചത് പൊലീസും നാട്ടുകാരും

മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം 86 വർഷം പഴക്കമുള്ള സെൻട്രൽ തിയേറ്ററിൽ വൻ തീപിടിത്തം; ആളപായമില്ല

ഡൽഹിയിലേക്ക് ഉറ്റുനോക്കി ലോകം; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം

ഒഎംആര്‍ ഷീറ്റ് ക്രമക്കേട്; പണ ഇടപാട് ആരോപണം; ഉത്തരാഖണ്ഡില്‍ ഇഡി റെയ്ഡ്; മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടില്‍ നിന്നും 32 ലക്ഷം രൂപയും സ്വര്‍ണവും കണ്ടെത്തി

‘കടല്‍പാതകള്‍ സുരക്ഷിതമാകണം’; ഹോര്‍മുസ് പ്രതിസന്ധിക്കിടെ ബ്രിക്‌സ് വേദിയില്‍ നിലപാട് വ്യക്തമാക്കി മോദി, ഇന്ത്യയുടെ സാമ്പത്തിക ശക്തിയും ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി

2026–27 ദില്ലി സർവ്വകലാശാല തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എബിവിപി

Latest News

ഗര്‍ഭിണിയാണെന്ന സംശയം, പിന്നാലെ വാക്കുതര്‍ക്കം; അട്ടപ്പാടി ഇരട്ടക്കൊലയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

സുപ്രിയയുടെ ഹാട്രിക്ക്, കൊറിയയെ തകര്‍ത്ത് ഇന്ത്യ! ജൂനിയര്‍ ഏഷ്യാ കപ്പ് ഫൈനലില്‍

ആറ് വര്‍ഷത്തിന് ശേഷം ചൈനീസ് വിമാനം വീണ്ടും ഡല്‍ഹിയില്‍; സെപ്റ്റംബര്‍ 21 മുതല്‍ ഗ്വാങ്ഷൗഡല്‍ഹി സര്‍വീസ്, ഷിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ നിര്‍ണായക നീക്കം

ഗണേശ ചതുര്‍ത്ഥി തിരക്ക്; ഹുബ്ബള്ളി–തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ

രാജിവെച്ചെന്ന് പരിശീലകന്‍; അംഗീകരിക്കില്ലെന്ന് പ്രസിഡന്റ്, ഫെനര്‍ബാഷെയില്‍ നാടകീയ നീക്കം

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല

വൈദ്യുതി നിയന്ത്രണം; സമയം ദീര്‍ഘിപ്പിച്ച് കെഎസ്ഇബി; വൈകിട്ട് 6:15 മുതല്‍ 12:45 വരെ വിവിധ ഘട്ടങ്ങളിലായി വൈദ്യുത നിയന്ത്രണം ആവശ്യം വരും

ആറ്റിങ്ങലില്‍ വിദ്യാര്‍ഥിക്ക് വെട്ടേറ്റു; രണ്ട് പേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies