ശാന്തമാകാതെ ബംഗ്ലാദേശ്; പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജി വയ്ക്കണമെന്ന് ആവശ്യം; പ്രസിഡൻഷ്യൽ പാലസ് ഉപരോധിച്ച് കലാപകാരികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശാന്തമാകാതെ ബംഗ്ലാദേശ്; പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജി വയ്‌ക്കണമെന്ന് ആവശ്യം; പ്രസിഡൻഷ്യൽ പാലസ് ഉപരോധിച്ച് കലാപകാരികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 08:40 am IST
Facebook
Twitter
WhatsAppTelegram

ധാക്ക: പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ പ്രസിഡൻഷ്യൽ പാലസ് ആയ ബംഗ ഭവൻ ഉപരോധിച്ച് കലാപകാരികൾ. ധാക്കയിലെ സെൻട്രൽ ഷഹീദ് മിനാറിൽ നടന്ന റാലിയിൽ പ്രസിഡന്റിന്റെ റാലി ഉൾപ്പെടെ അഞ്ച് ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ട് വയ്‌ക്കുന്നത്. രാത്രിയോടെയാണ് സംഘം ബംഗ ഭവനിലേക്ക് നീങ്ങിയത്.

ഇതോടെ ബാരിക്കേഡ് ഉപയോഗിച്ച് സൈന്യം ഇവരെ തടയുകയായിരുന്നു. പ്രതിഷേധക്കാർ ബംഗ ഭവന് മുന്നിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പ്രസിഡന്റ് എത്രയും വേഗം രാജിവച്ച് പുറത്തുപോകണമെന്ന ആവശ്യമാണ് പ്രതിഷേധക്കാർ മുന്നോട്ട് വയ്‌ക്കുന്നത്. ഷെയ്ഖ് ഹസീന സർക്കാരിനോട് കൂറു പുലർത്തിയിരുന്ന ആളാണ് മുഹമ്മദ് ഷഹാബുദ്ദീനെന്നും, അതിനാൽ രാജിവച്ചൊഴിയണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.

ബംഗ്ലാദേശിന്റെ പതിനാറാമത്തെ പ്രസിഡന്റാണ് മുഹമ്മദ് ഷഹാബുദ്ദീൻ. 2023ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അവാമി ലീഗ് ആണ് മുഹമ്മദ് ഷഹാബുദ്ദീന്റെ പേര് മുന്നോട്ട് വയ്‌ക്കുന്നത്. തുടർന്ന് എതിരില്ലാതെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയായായിരുന്നു. 1972ൽ എഴുതപ്പെട്ട ഭരണഘടന തിരുത്തണമെന്നും, പുതിയ ഭരണഘടന എഴുതണമെന്നതുമാണ് കലാപക്കാർ മുന്നോട്ട് വയ്‌ക്കുന്ന മറ്റൊരു ആവശ്യം.

അവാമി ലീഗിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ ബംഗ്ലാദേശ് ഛത്ര ലീഗ് നിരോധിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഷെയ്ഖ് ഹസീനയുടെ സമയത്തുള്ള തെരഞ്ഞെടുപ്പുകളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും, ഈ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച പാർലമെന്റ് അംഗങ്ങളെ അയോഗ്യരാക്കണമെന്നതുമാണ് മറ്റൊരു ആവശ്യം. ജൂലൈയില്‍ സർക്കാർ ജോലികളിലെ സംവരണം നിർത്തലാക്കണമെന്ന് ചൂണ്ടിക്കാട്ടി ആരംഭിച്ച പ്രക്ഷോഭം, പിന്നീട് സർക്കാർ വിരുദ്ധ പ്രതിഷേധമായി മാറുകയായിരുന്നു. പ്രതിഷേധം കനത്തതോടെ ഷെയ്ഖ് ഹസീന ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തു. പിന്നീട് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കുകയും ചെയ്തു.

 

Tags: protestorsBangladesh protestersseige presidential palaceseiged Banga Bhabanpresidential palacebangladesh
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies