കണ്ണൂർ: ലോക ആത്മഹത്യ പ്രതിരോധ ദിനത്തിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തത് പി. പി ദിവ്യ. സെപ്തംബർ 9 ന് കണ്ണൂർ ഐഎംഎ ഹാളിലായിരുന്നു പരിപാടി നടന്നത്. ദിവ്യ പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഫോട്ടോ ജില്ലാ മെഡിക്കൽ ഓഫീസർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു.
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹ്യയ്ക്ക് പിന്നാലെയാണ് ദിവ്യയുടെ ആത്മഹത്യാ പ്രതിരോധനദിന പരിപാടി ചർച്ചയാകുന്നത്. കൃത്യം ഒരുമാസം പിന്നിടുമ്പോഴാണ് ദിവ്യയുടെ വ്യക്തി അധിക്ഷേപത്തിൽ മനംനൊന്ത് നവീൻ ബാബു ജീവനൊടുക്കിയത്. പിന്നാലെ ഉദ്ഘാടക ആത്മഹത്യാ പ്രേരണാകേസിലെ പ്രതിയായി. ആത്മഹത്യ തടയാനുള്ള സന്ദേശവും അന്ന് സദസിന് നൽകിയാണ് ദിവ്യ വേദി വിട്ടത്.