വയനാട്ടിലെ ജനങ്ങൾ ഇനി കോൺഗ്രസിന്റെ കെണിയിൽ വീഴരുത്; അവിടെ വേണ്ടത് വികസനവും അടിസ്ഥാന സൗകര്യങ്ങളുമാണ്; രാഹുൽ വഞ്ചിച്ചുവെന്ന് ദുഷ്യന്ത് ഗൗതം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാട്ടിലെ ജനങ്ങൾ ഇനി കോൺഗ്രസിന്റെ കെണിയിൽ വീഴരുത്; അവിടെ വേണ്ടത് വികസനവും അടിസ്ഥാന സൗകര്യങ്ങളുമാണ്; രാഹുൽ വഞ്ചിച്ചുവെന്ന് ദുഷ്യന്ത് ഗൗതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 05:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലെ ജനങ്ങൾ ഇനിയും കോൺഗ്രസിന്റെ കെണിയിൽ വീഴരുതെന്ന് ബിജെപി നേതാവ് ദുഷ്യന്ത് ഗൗതം. വയനാട്ടിലെ ജനങ്ങൾക്ക് ഇപ്പോൾ വേണ്ടത് വികസനവും സുരക്ഷയും അടിസ്ഥാന സൗകര്യവുമാണ്. അവർ ആദ്യം രാഹുലിനെ വിജയിപ്പിച്ചു. പക്ഷെ രാഹുൽ അഞ്ച് വർഷവും ഒന്നും ചെയ്തില്ല. ഇപ്പോൾ അവരുടെ കെണിയിൽ വീണ്ടും വീഴരുതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ വയനാട്ടുകാർ ബിജെപി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കണമെന്നും ദുഷ്യന്ത് ഗൗതം ആവശ്യപ്പെട്ടു.

നേരത്തെ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയും പ്രിയങ്കയെയും കോൺഗ്രസിനെയും പരിഹസിച്ച് രംഗത്തെത്തിയിരുന്നു. പ്രിയങ്ക വയനാട്ടിലേക്ക് ഓടിപ്പോയതാണെന്നും സുരക്ഷിതമെന്ന് ഉറപ്പുളള മണ്ഡലങ്ങളിൽ മാത്രമേ അവർ മത്സരിക്കൂവെന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു. മുസ്ലീം വോട്ടുകൾ 30 ശതമാനമോ അതിലധികമോ ഉളള മണ്ഡലങ്ങളാണ് അവർക്ക് സുരക്ഷിതമെന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ വിജയിച്ചെങ്കിലും എംപി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. റായ്ബറേലിയിലും വിജയിച്ചതോടെ വയനാട് എംപി സ്ഥാനം രാഹുൽ ഒഴിയുകയായിരുന്നു. തുടർന്നാണ് പ്രിയങ്കയെ കന്നി അങ്കത്തിനായി വയനാട്ടിലേക്ക് അയച്ചത്.

അതേസമയം മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ കെടുതികളിൽ നിന്ന് പൂർണമായി ജനങ്ങൾ മുക്തമാകുന്നതിന് മുൻപാണ് ഒരു തെരഞ്ഞെടുപ്പ് കൂടി അഭിമുഖീകരിക്കേണ്ടി വരുന്നത്. പുനരധിവാസ പ്രവർത്തനങ്ങളെ ഉൾപ്പെടെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകൾ നാട്ടുകാർ ഉയർത്തിയിരുന്നു. നാട്ടുകാരുടെ ഈ വികാരം കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ടുകൾ. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറും മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ നവ്യ ഹരിദാസ് ആണ് പ്രിയങ്കയെ നേരിടുന്ന എൻഡിഎ സ്ഥാനാർത്ഥി.

Tags: NDA candidateWayanad Lok Sabhaവയനാട് എംപിലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്priyanka vadraRahul Gandhi
ShareTweetSendShare

More News from this section

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies