ജസ്റ്റീസ് സഞ്ജീവ് ഖന്ന പുതിയ ചീഫ് ജസ്റ്റീസ്; നവംബർ 11 ന് ചുമതലയേൽക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജസ്റ്റീസ് സഞ്ജീവ് ഖന്ന പുതിയ ചീഫ് ജസ്റ്റീസ്; നവംബർ 11 ന് ചുമതലയേൽക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 09:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജസ്റ്റീസ് സഞ്ജീവ് ഖന്ന പുതിയ ചീഫ് ജസ്റ്റീസ് ആകും. ഇത് സംബന്ധിച്ച വിജ്ഞാപനം രാഷ്‌ട്രപതി പുറത്തിറക്കി. നവംബർ 11ന് അദ്ദേഹം ചുമതലയേൽക്കുമെന്ന്് കേന്ദ്ര നിയമ നീതിന്യായ വകുപ്പ് മന്ത്രി അർജുൻ റാം മേഘ്‌വാൾ അറിയിച്ചു.

രാജ്യത്തിന്റെ 51 ാം ചീഫ് ജസ്റ്റീസ് ആയിട്ടാണ് സഞ്ജീവ് ഖന്ന ചുമതലയേൽക്കുന്നത്. 2025 മെയ് 13 വരെ ഏഴ് മാസക്കാലം മാത്രമാണ് ചീഫ് ജസ്റ്റീസ് പദവിയിൽ അദ്ദേഹത്തിന്റെ കാലാവധി. ജസ്റ്റീസ് സഞ്ജീവ് ഖന്നയെ പിൻഗാമിയായി നിലവിലെ ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ് ശുപാർശ ചെയ്തിരുന്നു. നിലവിൽ സുപ്രീംകോടതി ജസ്റ്റീസുമാരിൽ സീനിയോറിറ്റിയിൽ രണ്ടാമനാണ് ഇദ്ദേഹം.

ഡൽഹി ഹൈക്കോടതിയിൽ നിന്ന് 2019 ജനുവരി 18 നാണ് ജസ്റ്റീസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ജസ്റ്റീസ് ആയി ചുമതലയേൽക്കുന്നത്. 1983 ലാണ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. 2005 ൽ ഡൽഹി ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി നിയമിതനായി. ഒരു വർഷത്തിന് ശേഷം ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി ഉയർത്തപ്പെട്ടു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ചിൽ അംഗമായിരുന്നു അദ്ദേഹം. ഇലക്ട്രൽ ബോണ്ട് പദ്ധതി റദ്ദാക്കിയ വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചിലും ജസ്റ്റീസ് സഞ്ജീവ് ഖന്ന ഉണ്ടായിരുന്നു. നവംബർ 10 നാണ് നിലവിലെ ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ് സ്ഥാനമൊഴിയുന്നത്.

Tags: Justice DY Chandrachudസുപ്രീംകോടതിചീഫ് ജസ്റ്റീസ്ജസ്റ്റീസ് സഞ്ജീവ് ഖന്നഡിവൈ ചന്ദ്രചൂഢ്Justice Sanjeev Khanna
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies