പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഖത്തർ എയർവേയ്‌സ് ഇറാഖ്, ഇറാൻ, ലെബനൻ എന്നിവിടങ്ങളിലേക്കുള്ള സർവീസ് താത്കാലികമായി നിർത്തിവെച്ചു.യാത്രക്കാരുടെ സുരക്ഷ പ്രധാനമെന്ന് ഖത്തർ എയർവേയ്സ് വ്യക്തമാക്കി.
“മിഡിൽ ഈസ്റ്റിലെ നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തർ എയർവേയ്‌സ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാഖ്, ഇറാൻ, ലബനാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ താത്കാലികമായി നിർത്തിവെക്കുകയാണെന്ന് ” കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം ജോർദാന്റെ തലസ്ഥാനമായ അമ്മാനിലേക്കുള്ള വിമാനങ്ങൾ പകൽസമയങ്ങളിൽ മാത്രമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. എയർലൈൻ സാഹചര്യങ്ങൾ വിശകലനം ചെയ്യുകയാണെന്നും അവശ്യമായ വിവരങ്ങൾ അറിയിക്കുമെന്നും കമ്പനി അറിയിച്ചു.