പൊതുമാപ്പ് കാലാവധി തീരാൻ 7 ദിവസം കൂടി; ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ഇതുവരെ സഹായം തേടിയത് 10,000 പേർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

പൊതുമാപ്പ് കാലാവധി തീരാൻ 7 ദിവസം കൂടി; ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ഇതുവരെ സഹായം തേടിയത് 10,000 പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 11:53 pm IST
FacebookTwitterWhatsAppTelegram

ദുബായ്: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി തീരാൻ 7 ദിവസം കൂടി മാത്രം. ഈ കാലയളവിനുള്ളിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ഇതുവരെ സഹായം തേടിയത് 10,000 നിയമ ലംഘകരാണെന്ന് കണക്കുകൾ പറയുന്നു. 1300 പാസ്‌പോർട്ടുകളും1700 അടിയന്തര സർട്ടിഫിക്കറ്റുകളും കോൺസുലേറ്റ് ഇതുവരെ അനുവദിച്ചു. കൂടാതെ 1500ലധികം എക്‌സിറ്റ് പെർമിറ്റ് ലഭിക്കുന്നതിനും വിവിധ ഫീസുകളും പിഴകളും ഒഴിവാക്കുന്നതിനും സഹായങ്ങൾ നൽകിയതായും കോൺസുലേറ്റ് വ്യക്തമാക്കി.

പതിനായിരത്തിലേറെ പ്രവാസി ഇന്ത്യക്കാർക്ക് സേവനം നൽകിയതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ബയോമെട്രിക് രേഖകൾ നൽകുന്നത് ഒഴികെ യുഎഇ സർക്കാർ സംവിധാനങ്ങൾ നൽകുന്ന എല്ലാ സേവനങ്ങളും സഹായകേന്ദ്രത്തിലൊരുക്കിയാണ് കോൺസുലേറ്റ് പ്രവാസികളെ പൊതുമാപ്പ് നേടാൻ സഹായിക്കുന്നത്. വിവിധ പ്രവാസി സംഘടനകളുമായി സഹകരിച്ച് ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും ദുബായിലെ അൽ അവീർ സെൻററിലും ഹെൽപ് ഡെസ്‌ക് പ്രവർത്തിച്ചുവരുന്നുണ്ട്.

യാത്രാ വിലക്കുള്ളവർക്ക് ഇവരുടെ യാത്രാ വിലക്കുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാക്കാതെ രാജ്യം വിടാൻ കഴിയില്ല. പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ മണിക്കൂറുകൾക്കുള്ളിലാണ് ആവശ്യക്കാർക്ക് നൽകിയത്. ഒക്ടോബർ 31ന് പൊതുമാപ്പ് കാലയളവ് അവസാനിക്കും. ഇനിയും അനധികൃതമായി താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും കോൺസുലേറ്റ് അഭ്യർഥിച്ചു.

Tags: dubaiUAE AmnestyUAE Amnesty endIndian NRIപൊതുമാപ്പ് കാലാവധിയു.എ.ഇ സർക്കാർ
ShareTweetSendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies