നാഗർ കോവിലിൽ സ്ത്രീധന പീഡനത്തെതുടർന്ന് മലയാളി അദ്ധ്യാപിക ആത്മഹത്യ ചെയ്ത സംഭവം: അറസ്റ്റ് ഭയന്ന് അമ്മായിയമ്മയും ആത്മഹത്യക്ക് ശ്രമിച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാഗർ കോവിലിൽ സ്ത്രീധന പീഡനത്തെതുടർന്ന് മലയാളി അദ്ധ്യാപിക ആത്മഹത്യ ചെയ്ത സംഭവം: അറസ്റ്റ് ഭയന്ന് അമ്മായിയമ്മയും ആത്മഹത്യക്ക് ശ്രമിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 08:07 am IST
Facebook
Twitter
WhatsAppTelegram

നാഗർകോവിൽ: സ്ത്രീധനപീഡനത്തെത്തുടർന്ന് മലയാളിയായ കോളേജ് അദ്ധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ അവരുടെ ഭർത്താവിന്റെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. കന്യാകുമാരി ജില്ലയിലെ സുശീന്ദ്രം സൗത്ത്‌ലാൻഡ് സ്വദേശി കാർത്തിക്കിന്റെ ‘അമ്മ ചെമ്പകവല്ലിയാണ് വിഷം കുടിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.

കൊല്ലം പിറവന്തൂർ സ്വദേശി ശ്രുതി (25) യെ കഴിഞ്ഞ ദിവസമായിരുന്നു നാഗർകോവിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറുമാസം മുൻപാണ് തമിഴ്‌നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായി ശ്രുതിയുടെ വിവാഹം നടന്നത്.വിവാഹശേഷം ശ്രുതി ബാബു ഭർത്താവിന്റെ വീട്ടിലായിരുന്നു താമസം സ്ത്രീധനം കുറഞ്ഞുവെന്ന് പറഞ്ഞ് കാർത്തിക്കിന്റെ അമ്മ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞിരുന്നതായി കുടുംബം ആരോപിക്കുന്നു.

പത്ത് ലക്ഷം രൂപയും 50 പവൻ സ്വർണവും സ്ത്രീധനമായി നൽകിയാണ് ശ്രുതിയുടെ വിവാഹം നടത്തിയത്. എന്നാൽ ഇത് കുറവാണെന്ന് പറഞ്ഞ് അമ്മായിഅമ്മ നിരന്തരം പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി ആരോപിച്ചിരുന്നു . കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ ശുചീന്ദ്രത്തെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് കാർത്തിക്കാണ് ശ്രുതിയുടെ മരണ വിവരം വീട്ടുകാരെ അറിയിക്കുന്നത്.

പെൺകുട്ടിയുടെ വീട്ടുകാർ ശുചീന്ദ്രം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് കാർത്തിക്, അമ്മായിയമ്മ ചെമ്പകവല്ലി,എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. കൂടാതെ, അമ്മായിയമ്മയുടെ ക്രൂരത കാരണം ആത്മഹത്യ ചെയ്തതാണെന്ന് ശ്രുതി ബാബു തന്റെ അമ്മയ്‌ക്ക് വാട്ട്‌സ്ആപ്പിൽ ഓഡിയോ അയച്ചിട്ടുണ്ട്. ഈ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇതിനെത്തുടർന്നാണ് അമ്മായിയമ്മ ചെമ്പകവല്ലി അറസ്റ്റ് ഭയന്ന് വിഷം കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ബന്ധുക്കൾ ഇവരെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർ അവിടെ ചികിത്സയിലാണ്. ശുചീന്ദ്രം പോലീസ് അന്വേഷണം തുടരുകയാണ്.

മരണത്തിനു മുൻപ് ശ്രുതി മാതാപിതാക്കൾക്ക് അയച്ച ശബ്ദ സന്ദേശത്തിൽ ഭർതൃവീട്ടിൽ അനുഭവിച്ച യാതനകൾ വിവരിക്കുന്നുണ്ട്. എച്ചിൽ പാത്രത്തിൽ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചതായും ഭർത്താവിന്റെ അടുത്തിരിക്കാൻ അനുവദിക്കില്ലെന്നും ശ്രുതി പറയുന്നു. അമ്മായിഅമ്മ തന്നോട് വീട്ടിൽ തിരികെ പോകാൻ പറഞ്ഞ് നിരന്തരം വഴക്കു പറഞ്ഞിരുന്നതായും പെൺകുട്ടി ആരോപിക്കുന്നു. മരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന വാക്കുകളോടെയാണ് സന്ദേശം അവസാനിക്കുന്നത്.

Tags: DOWRY DEATH
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies