ബഹിരാകാശ മേഖലയിലും ഇനി ബയോടെക്നോളജി വിപ്ലവം; യാത്രികരുടെ ആരോ​ഗ്യം കാക്കാൻ മൈക്രോ ആൽ​ഗേ, ആഹാരം നൽകാൻ ബാക്ടീരിയ; നിർണായക പരീക്ഷണങ്ങൾക്ക് ഇസ്രോ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹിരാകാശ മേഖലയിലും ഇനി ബയോടെക്നോളജി വിപ്ലവം; യാത്രികരുടെ ആരോ​ഗ്യം കാക്കാൻ മൈക്രോ ആൽ​ഗേ, ആഹാരം നൽകാൻ ബാക്ടീരിയ; നിർണായക പരീക്ഷണങ്ങൾക്ക് ഇസ്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 07:16 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബഹിരാകാശ മേഖലയിൽ ബയോടെക്നോളജി വികസിപ്പിക്കാൻ ഇസ്രോ. ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജിയും (ഡിബിടി) ഐഎസ്ആർഒയും ഇത് സംബന്ധിച്ച് ധാരണപത്രത്തിൽ ഒപ്പുവച്ചു. ബഹിരാകാശ യാത്രികരുടെ ആരോ​ഗ്യകാര്യത്തിലും ഭക്ഷണരീതികളിലും നിർണായക പങ്ക് വഹിക്കാൻ ജൈവ സാങ്കേതികവിദ്യക്ക് സാധിക്കും, അതിലേക്ക് വെളിച്ചം വീശുന്നതാണ് ധാരണപത്രം. ‌‌

മൈക്രോ​ഗ്രാവിറ്റി അഥവാ സീറോ ​ഗ്രാവിറ്റിയിൽ മനുഷ്യന്റെ പേശികൾക്ക് പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയേറെയാണ്. ഇത് പരി​ഹരിക്കാൻ ഭക്ഷ്യയോ​ഗ്യമായ ആൽ​ഗകൾക്ക് സാധിക്കുമോയെന്ന് പരിശോധിക്കും. ബഹിരാകാശത്ത് മനുഷ്യജീവൻ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന സയാനോബാക്ടീരിയയെ യൂറിയയിൽ നിന്ന് ഉത്പാദിപ്പിക്കാനും ഇസ്രോയും ഡിബിടിയും പഠനങ്ങളും പരീക്ഷണങ്ങളും നടത്തും. ബഹിരാകാശ സഞ്ചാരികൾ ഭക്ഷണ പദാർത്ഥമായി ഉപയോഗിക്കുന്നത് സ്പിരുലിന എന്ന സയനോബാക്ടീരിയ ആണ്.

ഇതിന് പുറമേ വിവിധ മൈക്രോ​ഗ്രാവിറ്റി പരീക്ഷണങ്ങൾ, ബഹിരാകാശ ബയോ മാനുഫാക്ചറിം​ഗ്, ബയോ ആസ്ട്രോനോട്ടിക്സ് എന്നിവയിലും സഹകരണം വർദ്ധിപ്പിക്കുമെന്നും ധാരണപത്രത്തിലുണ്ട്. ബയോടെക്നോളജി വികസിപ്പിക്കുന്നതിനായി ലബോറട്ടറികൾ സ്ഥാപിക്കാനും ബഹിരാകാശത്ത് ഉപയോ​ഗിക്കാൻ സാധിക്കുന്ന ഉപകരണങ്ങൾ നിർമിക്കുന്നതിലേക്കും ഇത് വഴിവയ്‌ക്കുമെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് പറഞ്ഞു.

പോഷകഹാരം, മാലിന്യ സംസ്കരണം എന്നിവയാണ് മനുഷ്യ ബഹിരാകാശ ദൗത്യങ്ങളിലെ പ്രധാന വെല്ലുവിളിയെന്ന് ഡിബിടിയിലെ മുതിർന്ന ശാസ്ത്രജ്ഞനായ ഡോ. വംശി കൃഷ്ണ പറഞ്ഞു. എന്നാൽ ഇവയെ ചെറുക്കാൻ കെൽപ്പുള്ളവയാണ് മൈക്രോ ആൽ​ഗേകൾ. മൈക്രോ​ഗ്രാവിറ്റി അവസ്ഥയിൽ ഇവ അതിവേ​ഗം വളരുകയും ഓക്സിജനും കാർബൺ ഡൈ ഓക്സൈഡും പുനരുത്പാദിപ്പിക്കാനും സാധിക്കും. ഭാവിയിൽ ബഹിരാകാശത്ത് കൃഷിക്ക് അനുയോ​ജ്യമായ മൈക്രോ ആല്ഡ​ഗേയുിടെ ഇനത്തെ കണ്ടെത്തുന്നതിനും ഈ പരീക്ഷണം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ച് മുതൽ 11 ദിവസം വരെ ബഹിരാകാശത്ത് തുടർന്നാൽ 20 ശതമാനം വരെ പേശിനഷ്ടം ബഹിരാകാശ യാത്രികർക്ക് അനുഭവപ്പെട്ടേക്കാം. സാർകോപോണിയ എന്നാണ് ഈ അവസ്ഥയെ പറയുന്നത്. ഇത് തടയാനുള്ള സപ്ലിമെൻ്റുകളെ കുറിച്ചുള്ള ​ഗവേഷണത്തിനും ഈ സഹകരണം വഴിവയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ ബഹിരാകാശയാത്രികൻ സുഭാൻഷു ശുക്ലയെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്ന ആക്‌സിയം-4 ദൗത്യത്തിൽ പട്ടികപ്പെടുത്തിയിട്ടുള്ള അഞ്ച് പരീക്ഷണങ്ങളിൽ മുകളിൽ സൂചിപ്പിച്ച പരീക്ഷണങ്ങളും ഉൾപ്പെടുന്നു. ​ഗ​ഗൻയാൻ ദൗത്യത്തിന്റെ ഭാ​ഗമായുള്ള മൂന്ന് ആളില്ലാ ബഹിരാകാശ യാത്രകൾകളിൽ, മനുഷ്യന്റെ ഇടപെടലില്ലാതെ നടത്താവുന്ന പരീക്ഷണങ്ങൾ വികസിപ്പിക്കുന്നതിലും ഈ സഹകരണം സഹായിക്കും.

Tags: isroDepartment of Biotechnologyspace biotech
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies