1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരവും പ്രയാഗ് രാജ് കുംഭ മേളയും; അലഹാബാദിലെ കശാപ്പുകാരന്റെ ക്രൂരതകളുടെ കഥ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരവും പ്രയാഗ് രാജ് കുംഭ മേളയും; അലഹാബാദിലെ കശാപ്പുകാരന്റെ ക്രൂരതകളുടെ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 06:02 pm IST
FacebookTwitterWhatsAppTelegram

സനാതന ധർമ്മത്തിൽ തീർത്ഥസ്നാനത്തിന് സവിശേഷ പ്രാധാന്യമുണ്ട്. അതിൽ തന്നെ കുംഭമേളകൾ നടക്കുന്ന സ്ഥലത്തെയും സമയത്തെയും തീർത്ഥസ്നാനത്തിന് ഏറെ പ്രത്യേകതകളുണ്ട്. അതിനാൽ തീർത്ഥാടകർക്ക് പുറമെ ധാരാളം ഋഷിമാരും സന്യാസിമാരും ഇവിടെയെത്തുന്നു.

ഭാരതത്തിലെ തന്നെ ആദ്ധ്യാത്മിക മഹോത്സവമായ കുംഭമേളയ്‌ക്ക് സ്വാതന്ത്ര്യ സമരവുമായി അഗാധമായ ബന്ധമുണ്ടെന്ന് എത്രപേർക്കറിയാം.
1857 ലെ കലാപത്തിൽ ബ്രിട്ടീഷുകാരെ എതിർത്തവരിൽ കുംഭമേളയുമായി പൊക്കിൾക്കൊടി ബന്ധമുള്ള പ്രയാഗ്‌വാൾ സമുദായത്തിന്റെ പ്രാധാന്യം ഏറെയാണ്. അക്കാലത്ത് ബ്രിട്ടീഷുകാർ ക്രിസ്ത്യൻ മിഷനറിമാരെ പിന്തുണച്ചിരുന്നുവെന്നത് വസ്തുതയാണല്ലോ. ഈ മിഷനറിമാർ കുംഭ മേളയിലെത്തുന്ന തീർഥാടകരെ അജ്ഞരെന്ന് വിളിക്കുകയും അവരെ മതപരിവർത്തനം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. പ്രയാഗിലെ ജനങ്ങൾ, പ്രത്യേകിച്ച് പ്രയാഗ്‌വാൾ വിഭാഗം ബ്രിട്ടീഷ് സർക്കാരിനെ എതിർക്കുകയും മിഷണറിമാർ ചെയ്യുന്ന പ്രവർത്തനങ്ങൾക്കെതിരെ പ്രചാരണം നടത്തുകയും ചെയ്തു.

അതോടെ പ്രയാഗ്‌വാൾ വിഭാഗം ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി മാറി. തക്കം നോക്കി അവർ കാത്തിരുന്നു. 1857 ലെ കലാപ സമയത്ത്
കേണൽ ജെയിംസ് ജോർജ് സ്മിത്ത് നീല് എന്ന ഉദ്യോഗസ്ഥനെ അവിടേക്ക് നിയോഗിച്ചു. ഇയാളുടെ നേതൃത്വത്തിൽ മദ്രാസിൽ നിന്നുള്ള ഒന്നാം യൂറോപ്യൻ റെജിമെൻറ് (മദ്രാസ് ഫ്യൂസിലിയേഴ്‌സ് റെജിമെന്റ്) അലഹബാദ് അഥവാ പ്രയാഗ് രാജിൽ പ്രവേശിച്ചു. കേണൽ നീൽ കുംഭമേള സൈറ്റിൽ ബോംബാക്രമണം നടത്തി.ഇവിടെ താമസിച്ചിരുന്ന പ്രയാഗ്‌വാൾ സമുദായത്തെ ഉന്മൂലനം ചെയ്യാനായി നടത്തിയ കനത്ത ഷെല്ലിങ്ങിൽ ധാരാളം പേർ മരണമടഞ്ഞു.

ഈ ബോംബാക്രമണം ഇന്നും കുപ്രസിദ്ധമാണ്. ഇതിനെ തുടർന്ന് ഇയാൾക്ക് അലഹാബാദിലെ കശാപ്പുകാരൻ “Butcher of Allahabad” എന്ന പേര് ലഭിച്ചു. എന്തായാലും കേണൽ നീലിന് ജീവനോടെ ഉത്തർ പ്രദേശ് വിട്ടുപോകാൻ കഴിഞ്ഞില്ല. 25 September 1857 സെപ്‌റ്റംബർ 25 ണ് സ്വാതന്ത്ര്യ സമരഭടന്മാർ അയാളെ വെടിവെച്ചു കൊന്നു.

ബ്രിട്ടീഷുകാരുടെ അതിക്രൂരമായ പെരുമാറ്റത്തിൽ മനം മടുത്ത പ്രയാഗിലെ ജനങ്ങൾ അലഹബാദിലെ മിഷൻ പ്രസ്സും പള്ളികളും ലക്ഷ്യമിട്ടു. പിന്നീട് ബ്രിട്ടീഷുകാർ ഇവിടെ നിയന്ത്രണം നേടിയപ്പോൾ, അവർ പ്രയാഗ്‌വാൾ സമുദായത്തെ വളരെയധികം പീഡിപ്പിച്ചു. ചിലരെ തൂക്കിലേറ്റുക പോലും ചെയ്തു. ഗംഗാ-യമുന സംഗമത്തിന് സമീപമുള്ള കുംഭമേള ഭൂമികളുടെ സ്നാനഘട്ടങ്ങൾ ഉൾപ്പെടെയുളള പ്രദേശങ്ങളിൽ വലിയൊരു ഭാഗം കണ്ടുകെട്ടുകയും സർക്കാർ കൻ്റോൺമെൻ്റിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.

പ്രദേശവാസികളും രാഷ്‌ട്രീയക്കാരും കൂട്ടമായി ഒത്തുകൂടുന്ന സ്ഥലമായിരുന്നു ഓരോ കുംഭമേളകളും. അതുകൊണ്ടു തന്നെ അത് രാഷ്‌ട്രീയ പരിവർത്തനത്തിനുള്ള ഇടമായി മാറി. 1857 ന് ശേഷമുള്ള വർഷങ്ങളിൽ പ്രയാഗ്‌വാളുകളും കുംഭമേള തീർത്ഥാടകരും ബ്രിട്ടീഷുകാർക്കെതിരെ പ്രതിഷേധിക്കുകയും അടിച്ചമർത്തലുകൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്തു.ഓരോ മേളയിലും പ്രയാഗ്‌വാളുകളും കുംഭമേളയിലെ ജനക്കൂട്ടവും കലാപത്തെയും ബിട്ടീഷുകാർ നടത്തിയ വംശീയ പീഡനത്തെയും സൂചിപ്പിക്കുന്ന ചിത്രങ്ങളുള്ള പതാകകൾ വഹിച്ചു. 1947 വരെ സ്വാതന്ത്ര്യ സമരത്തിൽ കുംഭമേള ഒരു പ്രധാന പങ്ക് വഹിച്ചു. അക്കാലത്തെ ബ്രിട്ടീഷ് മാധ്യമങ്ങൾ കുംഭമേളയിലെ ഒത്തുചേരലുകളും പ്രതിഷേധങ്ങളും തെറ്റായി റിപ്പോർട്ട് ചെയ്തിരുന്നു.

മദൻ മോഹൻ മാളവ്യയുടെ നേതൃത്വത്തിൽ 1906-ൽ പ്രയാഗ് കുംഭമേളയിലാണ് സനാതൻ ധർമ്മ സഭ യോഗം ചേരുന്നതും ബനാറസ് ഹിന്ദു സർവ്വകലാശാല ആരംഭിക്കാൻ തീരുമാനിക്കുന്നതും. ഹിന്ദുത്വ പ്രസ്ഥാനത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും കേന്ദ്രങ്ങളിലൊന്നാണ് കുംഭമേളകൾ . 1964-ൽ ഹരിദ്വാർ കുംഭമേളയിൽ വെച്ചാണ് വിശ്വഹിന്ദു പരിഷത്ത് സ്ഥാപിതമായത്.

Tags: Butcher of AllahabadMaha Kumbh Mela 2025James George Smith Neill
ShareTweetSendShare

More News from this section

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

Latest News

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies