അന്നത്തെ ഡീൽ? ​ആ യോ​ഗത്തിന് പിന്നിൽ? ഗണേശപൂജയ്ക്ക് മോദി എത്തിയത് എന്തിന്? മറുപടിയുമായി ചീഫ് ജസ്റ്റിസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്നത്തെ ഡീൽ? ​ആ യോ​ഗത്തിന് പിന്നിൽ? ഗണേശപൂജയ്‌ക്ക് മോദി എത്തിയത് എന്തിന്? മറുപടിയുമായി ചീഫ് ജസ്റ്റിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 04:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ​ഗണേശപൂജയോടനുബന്ധിച്ച് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വീട് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതികരിച്ച് ചീഫ് ജസ്റ്റിസ്. ഇത്തരം കൂടിക്കാഴ്ചകളിൽ ജുഡീഷ്യൽ വിഷയങ്ങളൊന്നും ചർച്ച ചെയ്യപ്പെടാറില്ലെന്ന കാര്യം അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും യോഗം നടത്തുന്നത് പതിവാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ലോക്സത്ത വാർഷിക പ്രഭാഷണത്തിൽ ഉയർന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ചീഫ് ജസ്റ്റിസ്.

എന്തിനാണ് ഇത്തരം കൂടിക്കാഴ്ചകൾ നടത്തുന്നത് എന്നാണ് ആളുകൾ ചിന്തിക്കുന്നത്. രാഷ്‌ട്രീയക്കാർക്ക് ജുഡീഷ്യറിയോട് വലിയ ബഹുമാനമുണ്ട് എന്നുള്ളതാണ് നമ്മുടെ രാജ്യത്തെ രാഷ്‌ട്രീയ വ്യവസ്ഥിതിയുടെ പക്വത. അത് എല്ലാവർക്കുമറിയാം. ജുഡീഷ്യറിയുടെ ബജറ്റ് സംസ്ഥാനത്ത് നിന്നുള്ളതാണ്. ആ ബജറ്റ് ജഡ്ജിമാർക്കുള്ളതല്ല. പുതിയ കോടതി സമുച്ചയങ്ങൾ, ജഡ്ജിമാർക്ക് പുതിയ വസതികൾ എന്നിവയെല്ലാം നമുക്ക് ആവശ്യമാണ്. അതിനായി ന്യായാധിപന്മാരും മുഖ്യമന്ത്രിമാരും തമ്മിൽ കൂടിക്കാഴ്ചകളും ചർച്ചകളും യോ​ഗങ്ങളും നടത്തേണ്ടത് അത്യാവശ്യമാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

നേരത്തെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിരുന്ന സമയത്തെ അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം പങ്കുവച്ചു. ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടാൽ അതിന് ശേഷം അവർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോകും. ഇതിന് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വീട്ടിലേക്ക് മുഖ്യമന്ത്രിയും വരും. ഈ യോഗങ്ങൾക്കെല്ലാം അജണ്ട നിശ്ചയിച്ചിട്ടുണ്ടാകും. ഉദാഹരണത്തിന് സംസ്ഥാനത്ത് പുതിയ പത്ത് പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചുവെന്ന് കരുതുക. അതിനാവശ്യമായ ഇൻഫ്രാസ്ട്രക്ച്ചർ, ബജറ്റ്, ഏത് പദ്ധതിക്കാണ് മുൻ​ഗണന എന്നീ കാര്യങ്ങളെല്ലാം ചീഫ് ജസ്റ്റിസിനെ മുഖ്യമന്ത്രി അറിയിക്കും. ഇതിനായി കൂടിക്കാഴ്ച നടത്തേണ്ടി വരും. ഇതെല്ലാം കത്തുകളിലൂടെ നടത്താമെന്ന് വിചാരിച്ചാൽ പണികളൊന്നും തത്കാലം പൂർത്തിയാകില്ല. – ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.

വലിയ പക്വതയോടെയാണ് നമ്മുടെ രാജ്യത്തെ രാഷ്‌ട്രീയ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. ന്യായാധിപന്മാരെ കാണാൻ മുഖ്യമന്ത്രിമാർ എത്തുമ്പോൾ, ഈ യോഗങ്ങൾക്കിടയിൽ, കോടതിയിലെ തീർപ്പാക്കാത്ത കേസിനെക്കുറിച്ച് ഒരിക്കലും ഒരു മുഖ്യമന്ത്രിയും ചോദിക്കില്ല. ഓഗസ്റ്റ് 14, ജനുവരി 26, ഒരു വിവാഹത്തിന്, സംസ്കാരചടങ്ങിന് അങ്ങനെ ഏതുസാഹചര്യത്തിൽ ന്യായാധിപന്മാരും മുഖ്യമന്ത്രിമാരും തമ്മിൽ കണ്ടാലും ജൂഡീഷ്യൽ കാര്യങ്ങളുമായി ബന്ധപ്പെട്ട യാതൊരു ചർച്ചയും ഉണ്ടാകില്ല. ആളുകൾ ചോദിക്കാറുണ്ട്, ഈ കൂടിക്കാഴ്ചകളിൽ എന്ത് ഡീലാണ് നടക്കുന്നതെന്ന്, അവിടെ നല്ല രീതിയിലുള്ള സംസാരങ്ങളും ചർച്ചകളും മാത്രമാണ് നടക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Narendra ModiCHIEF JUSTICEDY ChandrachudGanesh Puja
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies